കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കില്ലെന്ന് രാഹുല്‍ ഗാന്ധി 

കോണ്‍ഗ്രസില്‍ കേഡര്‍ സംവിധാനം കൊണ്ടുവരാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കില്ലെന്ന് രാഹുല്‍ ഗാന്ധി 

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ കേഡര്‍ സംവിധാനം കൊണ്ടുവരാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് പോലുളള കേഡര്‍ സംവിധാനം ഉളള സംഘടനകളുടെ ഉദ്ദേശം എല്ലാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കലാണ്.അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ഭയപ്പെടുത്തുന്ന പ്രത്യയശാസ്ത്രമാണ് ബിജെപി സ്വീകരിക്കുന്നത്. ജനങ്ങളുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന് പറഞ്ഞാലും തെറ്റില്ല. ഇത്തരത്തിലുളള പ്രത്യയശാസ്ത്രവുമായി മുന്നോട്ടുപോകുന്ന ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുളളുവെന്നും രാഹുല്‍ ഗാന്ധി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ പറഞ്ഞു.

തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നാലേ ഇതിന് പരിഹാരമാകൂ. എന്നാല്‍ ഇതിനെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കളളപ്പണം തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനം മൂലം രാജ്യത്തിന്റെ ജിഡിപിയുടെ രണ്ടുശതമാനം തുടച്ചുനീക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി സഖ്യം ചേര്‍ന്ന് മത്സരിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com