വെടിക്കെട്ടുകൾ ചരിത്രമാകുമോ ? നിർണ്ണായക വിധി ഇന്ന്

ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായക വിധി പ്രസ്താവിക്കുക
വെടിക്കെട്ടുകൾ ചരിത്രമാകുമോ ? നിർണ്ണായക വിധി ഇന്ന്

ന്യൂഡൽഹി :  രാജ്യവ്യാപകമായി പടക്ക വിൽപ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായക വിധി പ്രസ്താവിക്കുക. 

പൗരന്റെ ജീവിതത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനയുടെ 21 അനുച്ഛേദം സുപ്രീം കോടതി എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണ് ഈ കേസിനെ ശ്രദ്ധേയമാക്കുന്നത്. ആരോഗ്യത്തിനുള്ള പൗരന്റെ അവകാശം ഒരു വശത്ത്. തൊഴിൽ ചെയ്ത് ജീവിക്കാനുള്ള പടക്ക നിർമ്മാതാക്കളുടെ അവകാശം മറുവശത്ത്. 

പടക്കം പൂർണ്ണമായും നിരോധിക്കുന്നതിനെ വാദത്തിനിടെ  കേന്ദ്ര സർക്കാർ എതിർത്തിരുന്നു. ശബ്ദ, അന്തരീക്ഷ  മലിനീകരണങ്ങൾ സൃഷ്ടിക്കുന്ന പടക്കങ്ങൾ വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണം എന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. കേരളത്തിലെ പല വെടിക്കെട്ടുകളെയും, ആരാധനാലയങ്ങളിൽ നടക്കുന്ന വെടി വഴിപാടുകളുടെയും ഭാവിയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വിധി നിർണായകമായേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com