അയോധ്യ കേസിന് പുതിയ ബെഞ്ച്; ഇന്ന് പരിഗണിക്കും

അയോധ്യ കേസിന് പുതിയ ബെഞ്ച്; ഇന്ന് പരിഗണിക്കും

അയോധ്യഭൂമി സുന്നി വഖഫ‌്ബോർഡ‌്, നിർമോഹി അഖാര, രാം ലല്ല വിരാജ‌്മാൻ തുടങ്ങിയ കക്ഷികൾക്ക‌് വിഭജിച്ചുകൊടുത്ത അലഹബാദ‌് ഹൈക്കോടതിയുടെ 2010ലെ ഉത്തരവിന‌് എതിരായ അപ്പീലാണ‌് സുപ്രീംകോടതി പരിഗണിക്കുന്നത‌്


ന്യൂഡല്‍ഹി:അയോധ്യഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും. കേസില്‍ ദൈനംദിനാടിസ്ഥാനത്തില്‍ വാദംകേള്‍ക്കണമോയെന്ന വിഷയത്തില്‍ ഇന്ന് കോടതി തീരുമാനം അറിയിച്ചേക്കും. 

നേരത്തെ ചീഫ്ജസ്റ്റിസായിരുന്ന ദീപക്മിശ്ര, ജസ്റ്റിസുമാരായ എസ് അബ്ദുള്‍നസീര്‍, അശോക്ഭൂഷണ്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. രാജ്യത്തെ രാഷ്ട്രീയസാഹചര്യങ്ങള്‍ പരിഗണിച്ച്, വിഷയം 2019 പൊതുതെരഞ്ഞെടുപ്പിന് ശേഷം പരിഗണിച്ചാല്‍മതിയെന്ന ആവശ്യം കോടതി തള്ളിയിരുന്നു.

തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നല്‍കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിശോധിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com