ബംഗാള്‍ സംഘര്‍ഷത്തില്‍ താന്‍ രാജിക്ക് ഒരുക്കമായിരുന്നു; പോരാടാന്‍ പറഞ്ഞ് പിന്തിരിപ്പിച്ചത് പ്രധാനമന്ത്രിയെന്ന് ബാബുല്‍ സുപ്രിയോ

രാമനവമി ദിനാഘോഷങ്ങള്‍ക്ക് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ രാജിക്ക് ഒരുങ്ങിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തിരിപ്പിച്ചു.
ബംഗാള്‍ സംഘര്‍ഷത്തില്‍ താന്‍ രാജിക്ക് ഒരുക്കമായിരുന്നു; പോരാടാന്‍ പറഞ്ഞ് പിന്തിരിപ്പിച്ചത് പ്രധാനമന്ത്രിയെന്ന് ബാബുല്‍ സുപ്രിയോ

കൊല്‍ക്കത്ത: രാമനവമി ദിനാഘോഷങ്ങള്‍ക്ക് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ രാജിക്ക് ഒരുങ്ങിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തിരിപ്പിച്ചു. കേന്ദ്രത്തില്‍ ഘനവ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന ബാബുല്‍ സുപ്രിയോ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവെയ്ക്കാനും സജീവ രാഷ്ട്രീയം ഉപേക്ഷിക്കാനും സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ വ്യാജ പ്രചാരണങ്ങളില്‍ തളരാതെ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി അക്ഷീണമായി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ഉപദേശിച്ചതായി ബാബു സുപ്രിയോ ട്വിറ്ററില്‍ വെളിപ്പെടുത്തി.

രാമനവമി ദിനാഘോഷങ്ങള്‍ക്കു പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ബംഗാളിലെ അസന്‍സോല്‍,റാണിഗഞ്ച് മേഖല സന്ദര്‍ശിക്കാന്‍ ഒരുങ്ങിയ ബിജെപി നേതാവായ ബാബുല്‍ സുപ്രിയോയെ പൊലീസ് വഴിയില്‍ തടഞ്ഞിരുന്നു. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ പൊലീസ് തനിക്കെതിരെ രണ്ട് എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തതായും മന്ത്രി പറഞ്ഞു. സംഭവം ബിജെപിക്കെതിരെ എതിര്‍പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ബാബുല്‍ സുപ്രിയോ കേന്ദ്രമന്ത്രിസ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറായത് എന്നാണ് റിപ്പോര്‍്ട്ടുകള്‍. എന്നാല്‍ രാജിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച കാര്യങ്ങള്‍ മാറ്റിമറിക്കുകയായിരുന്നുവെന്ന്  ബാബുല്‍ സുപ്രിയോ ട്വിറ്ററില്‍ കുറിച്ചു.

എല്ലാവരുടെയും വികസനം മാത്രം ലക്ഷ്യമിട്ട് എല്ലാ വ്യാജപ്രചാരണങ്ങളെയും തളളികളഞ്ഞ് മുന്നേറിയാല്‍ വിജയം ഉറപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചതായി ബാബുല്‍ സുപ്രിയോ ട്വിറ്ററില്‍ കുറിച്ചു. ഗുജറാത്തില്‍ താന്‍ പിന്തുടര്‍ന്നത് ഈ മാതൃകയാണെന്നും ഒരു ഉദാഹരണമെന്ന നിലയില്‍ മോദി വിശദീകരിച്ചതായും ബാബുല്‍ സുപ്രിയോ വ്യക്തമാക്കി. തന്നെ പ്രചോദിപ്പിച്ച ഈ വാക്കുകളാണ് നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി വ്യാജപ്രചാരണങ്ങളെ പൂര്‍ണമായി തളളി അക്ഷീണം പ്രയത്‌നിക്കുന്ന മോദിയെ മാത്യകയായി കണ്ട് തീരുമാനം പുന:പരിശോധിക്കുകയായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com