ന്യൂഡല്‍ഹി: ഒഡിഷയില്‍ ബിജെപി ത്രിപുരയിലേതിനേക്കാള്‍ ഗംഭീര വിജയം നേടുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീന്‍ പട്‌നായിക്കിനെ വിമര്‍ശിക്കാനും അമിത് ഷാ മറന്നില്ല. നവീന്‍ പട്‌നായിക്ക് ഭീതിയിലാണ്. അത് തന്നെ കണ്ടിട്ടല്ല. ഒഡിഷയിലെ യുവാക്കള്‍ ബിജെപിക്ക് പിന്നില്‍ അണിനിരക്കുന്നതിലാണ് നവീന്‍ പട്‌നായിക്കിന്റെ ഭയമെന്നും അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപിയുടെ മിഷന്‍ 120നെ കുറിച്ച് താന്‍ പരാമര്‍ശിക്കാത്തത് നവീന്‍ പട്‌നായിക്ക് ചോദ്യം ചെയ്തിരുന്നു. എന്തുകൊണ്ട് ഇതില്‍ മൗനം പാലിക്കുന്നു എന്നായിരുന്നു പട്‌നായിക്കിന്റെ വിമര്‍ശനം. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ നേടി തങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പുളളത് കൊണ്ടാണ് ബിജെപിയുടെ മിഷനെ കുറിച്ച് പറയാതിരുന്നതെന്നും അമിത് ഷാ ചൂണ്ടികാട്ടി. എല്ലാത്തിനുമപരി ത്രിപുരയില്‍ നേടിയതിനേക്കാള്‍ ഗംഭീര വിജയം ഒഡിഷയില്‍ ബിജെപി നേടുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.
ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കുന്ന ഭരണമാണ് നവീന്‍ പട്‌നായിക്കിന്റെത്. കഴിഞ്ഞ ഒന്നരവര്‍ഷ കാലയളവില്‍ ബിജെഡിയുടെ അക്രമരാഷ്ട്രീയത്തില്‍ 14 ബിജെപി പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കുറ്റവാളികളെ പട്‌നായിക്ക് വെറുതെ വിട്ടതായും അമിത് ഷാ ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ