അഹമ്മദാബാദ്: കോണ്‍ഫ്രന്‍സിനിടെ കേന്ദ്രമന്ത്രിയെ കരിങ്കൊടി പുതപ്പിച്ച് യുവാവിന്റെ പ്രതിഷേധം. കേന്ദ്രമന്ത്രി രാംദാസ് അത്‌വാലെയ്ക്ക് നേരെയായിരുന്നു പ്രതിഷേധം. സൂറത്തില്‍ മന്ത്രി വിളിച്ചുചേര്‍ത്ത കോണ്‍ഫ്രന്‍സിനിടെയായിരുന്നു മന്ത്രിയെ കരിങ്കൊടി പുതപ്പിച്ചത്.
മന്ത്രി വിളിച്ചുചേര്‍ത്ത സമ്മേളനത്തിലേക്ക് യുവാവ് എങ്ങനെയെത്തി എന്ന് അറിയില്ല. മന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയ മന്ത്രിക്ക് തൊട്ടടുത്ത നില്‍ക്കുന്ന യുവാവ് സംസാരിക്കുന്നതിനിടെ കരിങ്കൊടി പുതപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കോണ്‍ഫ്രന്‍സ് ഹാളില്‍ നിന്നും മാറ്റുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ