മുസ്ലീം പുണ്യകേന്ദ്രം സംരക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് ഹിന്ദുക്കള്‍; ബിഹാറില്‍ സമാധാനം കൊണ്ടുവന്നത് അവിടത്തെ 'മനുഷ്യര്‍'

ബാബ സുല്‍ഫിദുള്ളയുടെ കലാപത്തില്‍ ഖബറിടം തകര്‍ക്കപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്താല്‍ കലാപം കൂടുതല്‍ രൂക്ഷമാകും എന്ന അവസ്ഥയിലായിരുന്നു
മുസ്ലീം പുണ്യകേന്ദ്രം സംരക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് ഹിന്ദുക്കള്‍; ബിഹാറില്‍ സമാധാനം കൊണ്ടുവന്നത് അവിടത്തെ 'മനുഷ്യര്‍'

ഴിഞ്ഞ ദിവസങ്ങളില്‍ ബിഹാറിലെ നവാദയില്‍ രക്തരൂക്ഷിതമായ കലാപമാണ് പൊട്ടിപ്പുറപ്പെട്ടത്. ഹനുമാന്റെ വിഗ്രഹം തകര്‍ത്തു എന്നാരോപിച്ചായിരുന്നു ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ അക്രമണം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ മേഖലയില്‍ ഹിന്ദു മുസ്ലീം ഐക്യം തകര്‍ന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. മുസ്ലീം ആത്മീയാചാര്യന്‍ ബാബ സുഫിദുള്ളയുടെ ഖബറിടം സംരക്ഷിക്കാന്‍ ഇരു വിഭാഗവും ഒന്നിച്ച് രംഗത്തെത്തിയതോടെയാണ് വീണ്ടുമൊരു കലാപം കത്തിപ്പടരാതിരുന്നത്. നവാഡയിലെ ന്യൂസ് 18 ലേഖകന്‍ റൗണക് കുമാര്‍ ഗുന്‍ജന്റെ അനുഭവക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. 

പ്രതിമ തകര്‍ത്തത് കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട ഒരു കൂട്ടംപേരാണ് കലാപത്തിന് തുടക്കമിടുന്നത്. പിന്നീട് ഇത് വ്യാപിക്കുകയായിരുന്നു. കല്ലുകള്‍ എറിഞ്ഞും ഗതാഗതം സ്തംഭിപ്പിച്ചും തമ്മില്‍ തല്ലിയും ഇരു വിഭാഗവും നവാഡയെ കലാപഭൂമിയാക്കി. പുറത്തിറങ്ങിയാല്‍ ആക്രമിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്‍ കൂടുതല്‍ പേരും വീട് പൂട്ടി അകത്തുകഴിയുകയായിരുന്നു. ഫോണിലൂടെയും ന്യൂസ് ചാനലുകളിലൂടെയും മറ്റുമാണ് പുറത്തുനടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അറിഞ്ഞത്. ജാതി മത വ്യത്യാസമില്ലാതെ കലാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രദേശവാസികള്‍ പരസ്പരം നിര്‍ദ്ദേശങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. 

ബാബ സുഫിദുള്ളയുടെ കലാപത്തില്‍ ഖബറിടം തകര്‍ക്കപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്താല്‍ കലാപം കൂടുതല്‍ രൂക്ഷമാകും എന്ന അവസ്ഥയിലായിരുന്നു. അതിനാല്‍ ഖബറിടം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു വിഭാഗം മുസ്ലീങ്ങളും ഹിന്ദുക്കളും രംഗത്തെത്തിയത്. കലാപം കത്തിപടര്‍ത്താന്‍ പുറത്തുനിന്നുള്ളവര്‍ ശ്രമം നടത്തുമ്പോഴായിരുന്നു പ്രദേശവാസികള്‍ അക്രമത്തിനെതിരേ അണിനിരന്നത്.

ഖബറിടം കത്തിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത് അറിഞ്ഞ പ്രദേശവാസികള്‍ ഒന്നടങ്കം അതിക്രമം തടുക്കാനായി ഇറങ്ങിപ്പുറപ്പെട്ടു. വസ്ത്ര വ്യാപാരിയായ ശരവണ്‍ കുമാര്‍ ബാര്‍വാല്‍ തന്റെ സുഹൃത്ത് ബാന്‍വാരി ലാലില്‍ നിന്നാണ് ഈ വിവരം അറിയുന്നത്. ഇതോടെ തന്റെ കുറച്ച് അയല്‍ക്കാരെയും കൂട്ടി ബക്കറ്റുകളില്‍ വെള്ളവും നിറച്ച് ബാണ്‍വാല്‍ ഇറങ്ങിപ്പുറപ്പെട്ടു. 

പഴക്കമുള്ള ഖബറിടം ആക്രമിക്കപ്പെടാല്‍ അത് നവാഡയിലെ ജനങ്ങളുടെ ചരിത്രത്തിന് മേലുള്ള ആക്രമണമായി മാറും. കലാപത്തില്‍ കത്തിപ്പടരാന്‍ ഖബറിടം കാരണമാകരുതെന്ന് മുസ്ലീങ്ങളും ഹിന്ദുക്കളും ഒരു പോലെ ആഗ്രഹിച്ചിരുന്നു. ഖബറിടം നിലകൊള്ളുന്ന പ്രദേശത്തേക്ക് റാം നവമിയുടെ പ്രതിഷേധ റാലി എത്തുന്നതിന് മുന്‍പായി പ്രദേശ വാസികളോട് ഖബറിടത്തിനായി ഒന്നിക്കാന്‍ പൊലീസ് മേധാവി ആവശ്യപ്പെട്ടു. അദ്ദേഹത്തിന് രണ്ടാമത് പറയാന്‍ ഇട നല്‍കാതെ നഗരത്തിലെ രണ്ട് മതവിഭാഗത്തില്‍പ്പെടുന്ന മതവിശ്വാസികളും ഒന്നിച്ച് അണിനിരന്നു. ഖബറിടം കത്തിക്കപ്പെട്ടെങ്കിലും പ്രദേശവാസികളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കപ്പെടുകയായിരുന്നു. ബക്കറ്റില്‍ വെള്ളം നിറച്ചും പൈപ്പ് ഉപയോഗിച്ചുമാണ് തീ അണച്ചത്. കലാപത്തിന്റെ ശേഷിപ്പുകള്‍ ഒരു തരി അവശേഷിക്കാതെ നീക്കം ചെയ്തുകൊണ്ടാണ് സമീപവാസികള്‍ സമാധാനം പുനസ്ഥാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com