ജാര്‍ഖണ്ഡില്‍ ബിജെപിക്ക് മിന്നുന്ന ജയം; 30 ല്‍ 25 സീറ്റും നേടി

ഫലം പുറത്തുവന്ന 30 സീറ്റുകളില്‍ 25 ഇടത്തും ബിജെപി വിജയിച്ചു
ജാര്‍ഖണ്ഡില്‍ ബിജെപിക്ക് മിന്നുന്ന ജയം; 30 ല്‍ 25 സീറ്റും നേടി

റാഞ്ചി: ജാര്‍ഖണ്ഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മിന്നുന്ന വിജയം. ഫലം പുറത്തുവന്ന 30 സീറ്റുകളില്‍ 25 ഇടത്തും ബിജെപി വിജയിച്ചു. 

അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 16 മുനിസിപ്പല്‍ കൗണ്‍സില്‍, 14 നഗര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ നാല് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ സ്വന്തമാക്കിയ ബിജെപി 10 മുനിസിപ്പല്‍ കൗണ്‍സിലുകളിലും പത്ത് നഗര്‍ പഞ്ചായത്തുകളിലും ആധിപത്യം ഉറപ്പിച്ചു. 

ത്രികോണ മത്സരം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും , ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫലം ബിജെപി എതിരാളികള്‍ക്ക് കനത്ത തിരിച്ചടിയായി. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ മുനിസിപ്പല്‍ സീറ്റുകളില്‍ ഭൂരിപക്ഷവും നേടാന്‍ കഴിഞ്ഞത് ബിജെപിക്ക് ആത്മവിശ്വാസം പകരും

ഏപ്രില്‍ 16 ന് നടന്ന തെരഞ്ഞെടുപ്പില്‍ 65 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com