രോഹിംഗ്യ ക്യാമ്പിന് തീയിട്ടത് ഞങ്ങളെന്ന് ബിജെപി നേതാവിന്റെ തുറന്നുപറച്ചില്‍; നടപടി ആവശ്യപ്പെട്ട് മുസ്ലീം സംഘടന

രോഹിംഗ്യ ക്യാമ്പിന് തീയിട്ടു എന്ന ബിജെപി യുവനേതാവിന്റെ തുറന്നുപറച്ചിലിന് എതിരെ മുസ്ലീം സംഘടന.
രോഹിംഗ്യ ക്യാമ്പിന് തീയിട്ടത് ഞങ്ങളെന്ന് ബിജെപി നേതാവിന്റെ തുറന്നുപറച്ചില്‍; നടപടി ആവശ്യപ്പെട്ട് മുസ്ലീം സംഘടന

ന്യൂഡല്‍ഹി: രോഹിംഗ്യ ക്യാമ്പിന് തീയിട്ടു എന്ന ബിജെപി യുവനേതാവിന്റെ തുറന്നുപറച്ചിലിന് എതിരെ മുസ്ലീം സംഘടന. സാമൂഹ്യമാധ്യമം വഴിയാണ് യുവ മോര്‍ച്ച നേതാവ് മനീഷ് ചണ്ടേല തുറന്ന് പറച്ചില്‍ നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മുസ്ലീം മജിലിസ് -ഇ- മുശാവറത്ത് ദില്ലി പൊലീസിന് പരാതി നല്‍കി.

ദിവസങ്ങള്‍ക്ക് മുന്‍പ് ന്യൂഡല്‍ഹി കാളിന്ദി കുഞ്ച് മേഖലയിലെ രോഹിംഗ്യ അഭയാര്‍ത്ഥി ക്യാമ്പ് അഗ്നിക്കിരയാക്കിയിരുന്നു. സംഭവത്തില്‍ 200 താമസക്കാര്‍ക്കാണ് വാസസ്ഥലം ് നഷ്ടപ്പെട്ടത്. അവരുടെ തിരിച്ചറിയല്‍ രേഖകളും നഷ്ടപ്പെട്ടതായി റിപ്പോര്‍്്ട്ടുണ്ട്. 

ഇതിന് പിന്നാലെയാണ് രോഹിംഗ്യ ക്യാമ്പ് അഗ്നിക്കിരയാക്കിയത് ഞങ്ങളാണെന്ന്് തുറന്ന് സമ്മതിച്ച് മനീഷ് ചണ്ടേല ട്വിറ്ററില്‍ കുറിച്ചത്. അവര്‍ തീവ്രവാദികളാണെന്ന് ആരോപിച്ചായിരുന്നു കൃത്യം.  ഇതിന്റെ ചുവടുപിടിച്ചാണ് ഉത്തരവാദികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടന രംഗത്തുവന്നത്. 

നിയമത്തെ വെല്ലുവിളിച്ചിരിക്കുകയാണ് മനീഷ് മണ്ടേല എന്ന്  ഓള്‍ ഇന്ത്യ മുസ്ലീം മജിലിസ് -ഇ- മുശാവറത്ത് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com