പിഞ്ചുപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം: പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്തു( വീഡിയോ)

ഒരു വയസില്‍ താഴെ മാത്രം പ്രായമുളള പിഞ്ചുപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി
പിഞ്ചുപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം: പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്തു( വീഡിയോ)

ഭോപ്പാല്‍: ഒരു വയസില്‍ താഴെ മാത്രം പ്രായമുളള പിഞ്ചുപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി. മധ്യപ്രദേശ് ഇന്‍ഡോറിലാണ് സംഭവം.

പ്രതിയെ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ, നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ കൂട്ടമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് തടയാന്‍ പൊലീസ് ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

 പൊലീസ് ജിപ്പില്‍ നിന്നും പുറത്തിറക്കി കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി നാട്ടുകാര്‍ പ്രതിയെ ആക്രമിക്കുകയായിരുന്നു. രോഷാകുലരായ നാട്ടുകാരെ പിടിച്ചുമാറ്റാനുളള പൊലീസിന്റെ ശ്രമത്തെ നിഷ്ഫലമാക്കിയാണ് പ്രതിയെ ജനക്കൂട്ടം കൈകാര്യം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com