ബിജെപി നേതാവ് മാലയിട്ടു ; അംബേദ്കര്‍ പ്രതിമയില്‍ 'ഗംഗാജലം തളിച്ച് ശുദ്ധിയാക്കി' ദലിത് അഭിഭാഷകര്‍

ബിജെപി നേതാവ് ഹാരാര്‍പ്പണം നടത്തിയ അംബേദ്കര്‍ പ്രതിമ ശുദ്ധിയാക്കി ഒരു സംഘം ദലിത് അഭിഭാഷകര്‍
ബിജെപി നേതാവ് മാലയിട്ടു ; അംബേദ്കര്‍ പ്രതിമയില്‍ 'ഗംഗാജലം തളിച്ച് ശുദ്ധിയാക്കി' ദലിത് അഭിഭാഷകര്‍

മീററ്റ് : ബിജെപി നേതാവ് ഹാരാര്‍പ്പണം നടത്തിയ അംബേദ്കര്‍ പ്രതിമ ശുദ്ധിയാക്കി ഒരു സംഘം ദലിത് അഭിഭാഷകര്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ബിജെപി സംസ്ഥാന സെക്രട്ടറി സുനില്‍ ബന്‍സാല്‍ വെള്ളിയാഴ്ചയാണ് ജില്ലാ കോടതിക്ക് സമീപമുള്ള അംബേദ്കര്‍ പ്രതിമയില്‍ മാലയിട്ടത്. ഇതിന് പിന്നാലെ ഒരു കൂട്ടം ദലിത് അഭിഭാഷകര്‍ ഗംഗാജലവും പാലും കൊണ്ട് പ്രതിമ ശുദ്ധികലശം നടത്തുകയായിരുന്നു. 

ബിജെപി നേതാവ് മാലയിട്ടതോടെ, പ്രതിമ അശുദ്ധിയായി. ഇത് ശുദ്ധീകരിക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് അഭിഭാഷകര്‍ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ദലിതരെ അടിച്ചമര്‍ത്തുകയാണ്. അംബേദ്കറിനു വേണ്ടി ഒന്നും ചെയ്യാത്തവരാണ് ബിജെപിക്കാര്‍. എന്നിട്ടും അദ്ദേഹത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. 

അടുത്തിടെ യു.പിയിലെ ഹരിംപൂര്‍ നഗരത്തില്‍ ബിജെപി വനിതാ എംഎല്‍എ മാനിഷാ അനുരാഗി സന്ദര്‍ശിച്ചതിന് പിന്നാലെ ക്ഷേത്രത്തില്‍ ഗംഗാജലം തളിക്കുകയും വിഗ്രഹങ്ങള്‍ ശുദ്ധീകരണത്തിനായി അഹമ്മദാബാദിലെക്ക് അയക്കുകയും ചെയ്തത് വന്‍ വിവാദമായിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ക്ഷേത്രത്തിന് അകത്ത് പ്രവേശനമില്ലെന്നും, പുറത്തു നിന്നാണ് പ്രാര്‍ത്ഥിക്കാറ് എന്നുമാണ്, ശുദ്ധികലശത്തിന് കാരണമായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com