ആദ്യം രക്ഷാപ്രവര്‍ത്തനം, സമരം പിന്നെ; സൗജന്യമായി വിമാനം പറത്താമെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍

പ്രഖ്യാപിച്ച സമരം ഉടന്‍ തുടങ്ങുന്നില്ലെന്നും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്നും എയര്‍ ഇന്ത്യാ പൈലറ്റുമാര്‍
ആദ്യം രക്ഷാപ്രവര്‍ത്തനം, സമരം പിന്നെ; സൗജന്യമായി വിമാനം പറത്താമെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍

ന്യൂഡല്‍ഹി: പ്രഖ്യാപിച്ച സമരം ഉടന്‍ തുടങ്ങുന്നില്ലെന്നും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്നും എയര്‍ ഇന്ത്യാ പൈലറ്റുമാര്‍. ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐ.സി.പി.എ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഫ്‌ളൈയിങ് അലവന്‍സ് ഉടന്‍ നല്‍കാത്ത പക്ഷം വിമാനം പറത്തല്‍ നിര്‍ത്തിവയ്ക്കുമെന്ന് പൈലറ്റുമാര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശമ്പളമില്ലാതെ വിമാനം പറത്താന്‍ തയ്യാറാണെന്ന്് അവര്‍ വ്യക്തമാക്കി. കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് ആളുകളെ കൊണ്ടുവരുന്നതിനായി അധികം വിമാനങ്ങള്‍ പറത്താനോ സാധന സാമഗ്രികള്‍ എത്തിക്കുന്നതിനോ തങ്ങള്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നു. കേരളത്തിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചു കഴിയുമ്പോള്‍ എയര്‍ ഇന്ത്യയുടെയും പൈലറ്റുമാരുടെയും പ്രശ്‌നങ്ങള്‍ക്ക് പ്രധാനമന്ത്രി പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി പൈലറ്റുമാര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com