കേരളത്തിനായി ഫണ്ട് സ്വരൂപിച്ചു; മണിക് സര്‍ക്കാരിനെ കള്ളനെന്നും പിടിച്ചു പറിക്കാരനെന്നും ആക്ഷേപിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ്

കേരളത്തിനായി ഫണ്ട് സ്വരൂപിച്ചു; മണിക് സര്‍ക്കാരിനെ കള്ളനെന്നും പിടിച്ചു പറിക്കാരനെന്നും ആക്ഷേപിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ്
കേരളത്തിനായി ഫണ്ട് സ്വരൂപിച്ചു; മണിക് സര്‍ക്കാരിനെ കള്ളനെന്നും പിടിച്ചു പറിക്കാരനെന്നും ആക്ഷേപിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ്


അഗര്‍ത്തല: ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ സോഷ്യല്‍ മീഡിയയില്‍ കള്ളനെന്ന് ആക്ഷേപിച്ചതിനെതിരെ പൊലീസില്‍ പരാതി നല്‍കി. അനുപം പോള്‍ എന്നയാളാണ് മണിക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനെതിരെ അഭിഭാഷകനായ കൗശിക് റോയ് ദേബര്‍മ്മയാണ് അഗര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്.

പ്രളയക്കെടുതിയില്‍ കേരളത്തിനെ സഹായിക്കാനായി അഗര്‍ത്തലയില്‍ ഫണ്ട് സ്വരൂപിക്കുന്ന മണിക് സര്‍ക്കാരിന്റെ ചിത്രം റോസ് വാലി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം കുണ്ടിന്റെ ചിത്രത്തിനൊപ്പം ചേര്‍ത്ത് വെച്ച് എഡിറ്റ് ചെയ്ത ശേഷം അഗര്‍ത്തലയിലെ രണ്ട് കള്ളന്‍മാര്‍ തെരുവില്‍ യാചകരെ പോലെ എന്നായിരുന്നു പ്രചാരണം. റോസ് വാലി ചിട്ടി അഴിമതിയില്‍ മണിക് സര്‍ക്കാരിനും പങ്കുണ്ടെന്നാണ് അനുപം പോളിന്റെ പരാമര്‍ശം.

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കുന്നതിനായി ഫണ്ട് സ്വരൂപിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് മണിക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് സംഘ് പരിവാര്‍ ലക്ഷ്യമിടുന്നതെന്ന് സിപിഎം ത്രിപുര സംസ്ഥാനഘടകം അഭിപ്രായപ്പെട്ടു. കേരളത്തിനായി ഫണ്ട് സ്വരൂപിക്കുന്ന സിപിഎം പ്രവര്‍ത്തകരെ ബിജെപിക്കാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായും സിപിഎം ആരോപിക്കുന്നു. എന്നാല്‍ സിപിഎം നുണപ്രചരിപ്പിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ആറായിരം കോടി രൂപ കേരളത്തിനായി സംഭാവന നല്‍കിയെന്നുമാണ് ത്രിപുര ബിജെപി ഘടകം അഭിപ്രായപ്പെടുന്നത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com