രാമക്ഷേത്ര നിര്‍മ്മാണം: ഡല്‍ഹിയില്‍ റാലിക്കെത്തിയത് 100 പേര്‍ മാത്രം

ദേശി ജാഗരണ്‍ മഞ്ച് എന്ന ആര്‍എസ്എസിന്റെ തന്നെ സംഘടനയാണ് സങ്കല്‍പ രഥയാത്ര എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. 
രാമക്ഷേത്ര നിര്‍മ്മാണം: ഡല്‍ഹിയില്‍ റാലിക്കെത്തിയത് 100 പേര്‍ മാത്രം

ന്യൂഡെല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള പ്രചരണാര്‍ത്ഥം ഡല്‍ഹിയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച റാലി വന്‍ പരാജയം. ഒരു ലക്ഷത്തോളം ആളുകളെ പ്രതീക്ഷിച്ച് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് നൂറോളം ആളുകള്‍ മാത്രമാണ്. സ്വദേശി ജാഗരണ്‍ മഞ്ച് എന്ന ആര്‍എസ്എസിന്റെ തന്നെ സംഘടനയാണ് സങ്കല്‍പ രഥയാത്ര എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. 

ഡല്‍ഹി ഝണ്ഡേവാല ക്ഷേത്രത്തില്‍ നിന്ന് ആരഭിച്ച സങ്കല്‍പ രഥയാത്ര ഒന്‍പത് ദിവസം നീണ്ടുനില്‍ക്കും. രഥയാത്ര അവസാനിക്കുന്നത് ഡിസംബര്‍ ഒമ്പതിന് രാംലീല മൈതാനത്താണ്. അതേസമയം യാത്ര തുടങ്ങിയ സ്ഥലത്തുനിന്നുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് റാലിയില്‍ പങ്കെടുത്തതെന്നും ഓരോ സ്ഥലത്ത് എത്തുന്നതനുസരിച്ച് കൂടുതല്‍ പ്രവര്‍ത്തകര്‍ രഥയാത്രയുടെ ഭാഗമാകുമെന്നുമാണ് സ്വദേശി ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ പറയുന്നത്. 

ഡിസംബര്‍ ഒന്‍പതിന് രാംലീല മൈതാനിയില്‍ രഥയാത്ര അവസാനിക്കുമ്പോള്‍ ആറുമുതല്‍ എട്ടുലക്ഷം വരെ ആളുകള്‍ എത്തുമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് കോ കണ്‍വീനര്‍ കമല്‍ തിവാരി അവകാശപ്പെട്ടു. സുപ്രീം കോടതി അയോധ്യാ കേസ് വൈകിപ്പിക്കുകയാണെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടന്ന് ഓര്‍ഡിനന്‍സിലൂടെ ക്ഷേത്രനിര്‍മാണത്തിന് അനുകൂല സാഹചര്യമൊരുക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com