ഹനുമാന്റെ ജാതി: പുലിവാല് പിടിച്ച് യോഗി; എല്ലാ ഹനുമാന്‍ ക്ഷേത്രങ്ങളും വിട്ടുതരണം എന്നാവശ്യപ്പെട്ട് ദലിത് പ്രകടനം

ഹനുമാന്റെ ജാതി: പുലിവാല് പിടിച്ച് യോഗി; എല്ലാ ഹനുമാന്‍ ക്ഷേത്രങ്ങളും വിട്ടുതരണം എന്നാവശ്യപ്പെട്ട് ദലിത് പ്രകടനം

ഹനുമാന്‍ ദലിത് ആദിവാസിയാണെന്ന പ്രസംഗത്തിന് പിന്നാലെ പുലിവാല് പിടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി:ഹനുമാന്‍ ദലിത് ആദിവാസിയാണെന്ന പ്രസംഗത്തിന് പിന്നാലെ പുലിവാല് പിടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രസംഗത്തിന്റെ ചുവടുപിടിച്ച് രാജ്യത്തെ എല്ലാ ഹനുമാന്‍ ക്ഷേത്രങ്ങളുടെയും നടത്തിപ്പ് അവകാശം ദലിതര്‍ക്ക് നല്‍കണം എന്നാവശ്യപ്പെട്ട് ദലിത് സംഘടനകള്‍ രംഗത്ത് വന്നു. 

'ദലിത് ദേവത ഹനുമാന്‍ കീ ജയ്' എന്ന മുദ്രാവാക്യമുയര്‍ത്തി ദലിത് സംഘടനകള്‍ ഡല്‍ഹി കാന്‍പൂര്‍ ഹൈവേയിലെ ലാംഗ്രി കി ചൗകിലെ ഹുമാന്‍ ക്ഷേത്രത്തിലേക്ക് പ്രകടനം നടത്തി. കോണ്‍ഗ്രസ് നേതാവ് അമിത് സിംഗിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. രാജ്യത്തെ എല്ലാ ഹനുമാന്‍ ക്ഷേത്രങ്ങളും ദലിതര്‍ക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

രാജസ്ഥാനിലെ ആള്‍വാറിലായിരുന്നു ദലിത്-ആദിവാസി വിഭാഗത്തിന്റെ വോട്ട് ലഭിക്കാനായി ഹനുമാന്റെ ജാതി പറഞ്ഞ് ആദിത്യനാഥ് പ്രസംഗം നടത്തിയത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹനുമാന്‍ ദലിത് ആദിവാസിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജാതിയില്‍പ്പെട്ടവരെല്ലാം ബിജെപിക്ക് വോട്ട് ചെയ്യണം എന്നുമായിരുന്നു ആദിത്യനാഥിന്റെ വിവാദ പ്രസംഗം. ഹനുമാന്‍ ആദിവാസിയായിരുന്നു. വടക്ക് മുതല്‍ തെക്ക് വരെയും കിഴക്ക് മുതല്‍ പടിഞ്ഞാറുവരെയുമുള്ള എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാന്‍ വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഇതായിരുന്നു രാമന്റെയും ആഗ്രഹം. ആ ആഗ്രഹം സാധ്യമാകുന്നതുവരെ നമ്മളും വിശ്രമിക്കാന്‍ പാടില്ല. എല്ലാ രാമഭക്തരും ബിജെപിക്ക് വോട്ട് ചെയ്യണം. രാവണനെ ആരാധിക്കുന്നവര്‍ മാത്രമാണ് കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നതആദിത്യനാഥ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com