അംബേദ്കറിന്റെ പേരില്‍ ഡിപ്ലോമ കോഴ്‌സുമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി 

അംബേദ്കര്‍ ഇന്റര്‍നാഷ്ണല്‍ സെന്ററുമായി ചേര്‍ന്നാവും അംബേദ്കറിന്റെ ആശയങ്ങളെയും രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക വികസനത്തില്‍ അദ്ദേഹത്തിന്റെ പങ്കിനെയും കുറിച്ചുള്ള ഓണ്‍ലൈന്‍ ഡിപ്ലോമ കോഴ്‌സ്  ആരംഭിക്കുക
അംബേദ്കറിന്റെ പേരില്‍ ഡിപ്ലോമ കോഴ്‌സുമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി 

 ന്യൂഡല്‍ഹി: ഡോക്ടര്‍ ബി ആര്‍ അംബേദ്കറിന്റെ പേരില്‍ ഡിപ്ലോമാ കോഴ്‌സ് ആരംഭിക്കാന്‍ ജെഎന്‍യു ആലോചിക്കുന്നു. അംബേദ്കര്‍ ഇന്റര്‍നാഷ്ണല്‍ സെന്ററുമായി ചേര്‍ന്നാവും അംബേദ്കറിന്റെ ആശയങ്ങളെയും രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക വികസനത്തില്‍ അദ്ദേഹത്തിന്റെ പങ്കിനെയും കുറിച്ചുള്ള ഓണ്‍ലൈന്‍ ഡിപ്ലോമ കോഴ്‌സ്  ആരംഭിക്കുക.

 ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.   സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ  കീഴിലാണ് അംബേദ്കര്‍ ഇന്റര്‍നാഷ്ണല്‍ സെന്റര്‍ വരുന്നത്.

മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഡിഎഐസിയുമായി ധാരണാപത്രം ഒപ്പിടാനാകുമെന്നും മന്ത്രാലയത്തിന്റെ കീഴില്‍ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കാനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ആറ് മാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്‌സിനൊടുവില്‍ സര്‍ട്ടിഫിക്കറ്റും നല്‍കും.

അംബേദ്കര്‍ മുന്നോട്ട് വച്ച ആശയങ്ങളെയും ചിന്തകളെയും വിശകലനം ചെയ്യുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ സാമൂഹിക സമത്വം, സ്ത്രീ ശാക്തീകരണം  തുടങ്ങിയ ആശയങ്ങള്‍ അക്കാദമിക് പഠന വിഷയമാക്കുന്നത് കൂടുതല്‍ അവബോധം വളര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെഎന്‍യു വിസി പ്രതീക്ഷ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com