അത് കണ്ട് ആദായനികുതി വകുപ്പ് ഞെട്ടി!; നിലവറയില്‍ നൂറിലധികം ലോക്കറുകളിലായി 25 കോടി രൂപ 

എട്ടിടങ്ങളിലായി നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 25 കോടി രൂപ പിടിച്ചെടുത്തു
അത് കണ്ട് ആദായനികുതി വകുപ്പ് ഞെട്ടി!; നിലവറയില്‍ നൂറിലധികം ലോക്കറുകളിലായി 25 കോടി രൂപ 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. എട്ടിടങ്ങളിലായി നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 25 കോടി രൂപ പിടിച്ചെടുത്തു.

ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ നടത്തിയ റെയ്ഡിലാണ് തുക പിടിച്ചെടുത്തത്. സ്വകാര്യ നിലവറയില്‍ 100ലധികം ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന തുകയാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയത്. പിടിച്ചെടുത്ത പണം ഹവാല ഇടപാടുകാരുടേതാണെന്നാണ് പ്രഥമിക നിഗമനം. 

ഡല്‍ഹി കേന്ദ്രമാക്കി പുകയില, രാസവസ്തുക്കള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ കച്ചവടം നടത്തുന്നവരുടേതാണ് പിടിച്ചെടുത്ത കോടികളെന്നാണ് പുറത്തുവരുന്ന വിവരം. ഇവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹവാല സംഘങ്ങളുമായി ബന്ധമുണ്ടെന്നും വിവരങ്ങളുണ്ട്. 

ഈ വര്‍ഷം ജനുവരിയില്‍ ഇതേപോലെ സ്വകര്യനിലവറയില്‍ നടത്തിയ റെയ്ഡില്‍ നിന്ന് 40 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. സെപ്റ്റംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സമാനമായ നീക്കം  നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com