താലികെട്ടിന് തൊട്ടുമുമ്പ് വരന്റെ വാട്‌സ്ആപ്പിലേക്ക് തുരുതുരാ വധുവിന്റെ സ്വകാര്യ ചിത്രങ്ങള്‍; വരന്‍ പിന്മാറി; ആശയക്കുഴപ്പം; താലിചാര്‍ത്തി കാമുകന്‍

ഹാസന്‍ജില്ലയിലെ ശക്‌ലേഷ്പുര്‍ താലൂക്കിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്
താലികെട്ടിന് തൊട്ടുമുമ്പ് വരന്റെ വാട്‌സ്ആപ്പിലേക്ക് തുരുതുരാ വധുവിന്റെ സ്വകാര്യ ചിത്രങ്ങള്‍; വരന്‍ പിന്മാറി; ആശയക്കുഴപ്പം; താലിചാര്‍ത്തി കാമുകന്‍

ബംഗലൂരു : വിവാഹത്തിന്റെ ത്രില്ലില്‍ നിന്ന വരന്റെ വാട്‌സ്ആപ്പിലേക്ക് തുരുതുരാ വന്ന ചിത്രങ്ങള്‍ കണ്ട് യുവാവ് ഞെട്ടി. താന്‍ വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടി മറ്റൊരാള്‍ക്കൊപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങളായിരുന്നു അത്. തകര്‍ന്നുപോയ മണവാളന്‍ പിന്നെ ഒന്നുംനോക്കിയില്ല, നിന്നനില്‍പ്പില്‍ കല്യാണത്തില്‍നിന്ന് പിന്മാറി.

ഇതോടെ വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചുനില്‍ക്കുമ്പോള്‍ അതാ വരുന്നു വാട്‌സാപ്പ് ചിത്രങ്ങളിലെ നായകന്‍. താലിയും കൊണ്ട് മണ്ഡപത്തിലെത്തിയ യുവാവ് ഏറെക്കാലമായി വധുവുമായി പ്രണയത്തിലാണെന്ന് തുറന്നുപറയുകയും ചെയ്തു. 

ഇതോടെ ബന്ധുക്കള്‍ പ്രകോപിതരായെങ്കിലും വധു തന്നെ ഇവരെ തടഞ്ഞു. ഒടുവില്‍ കാമുകന്‍ തന്നെ വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി. ഹാസന്‍ജില്ലയിലെ ശക്‌ലേഷ്പുര്‍ താലൂക്കിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്.

സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവാവുമായി ശക്‌ലേഷ്പുര്‍ സ്വദേശിയായ യുവതിയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിക്കുകയായിരുന്നു. പ്രണയത്തെക്കുറിച്ച് യുവതി വീട്ടുകാരോട് പറഞ്ഞെങ്കിലും വിവാഹവുമായി മുന്നോട്ടുപോകാനായിരുന്നു വീട്ടുകാരുടെ തീരുമാനം. ഇക്കാര്യം വിവാഹം നിശ്ചയിച്ച യുവാവുമായി സംസാരിക്കാനും വീട്ടുകാര്‍ സമ്മതിച്ചില്ല. 

ഇതോടെ യുവതിയും കാമുകനും ചേര്‍ന്ന് വിവാഹം മുടക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. അതേസമയം, യുവതിക്കും വീട്ടുകാര്‍ക്കുമെതിരേ പൊലീസില്‍ പരാതിനല്‍കാനാണ് വിവാഹത്തില്‍ നിന്നും പിന്മാറിയ വരന്റെയും കുടുംബത്തിന്റെയും തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com