2019 ൽ ചൂട് കൂടും ; എൽനിനോ പ്രതിഭാസത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

പ​സ​ഫി​ക് സ​മു​ദ്രോ​പ​രി​ത​ല​ത്തി​ലെ താ​പം പ​തി​വി​നേ​ക്കാ​ൾ വ​ർ​ധി​ച്ച​ത് ശൈ​ത്യ​കാ​ല​ത്ത് ചൂ​ട് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കും
2019 ൽ ചൂട് കൂടും ; എൽനിനോ പ്രതിഭാസത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : 2019 ൽ ​ചൂ​ട് വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചു.  ഡി​സം​ബ​ർ-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ചി​ല ഭാ​ഗ​ങ്ങ​ളൊ​ഴി​കെ താ​ഴ്ന്ന താ​പ​നി​ല​യി​ൽ ശ​രാ​ശ​രി 0.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

പ​സ​ഫി​ക് സ​മു​ദ്രോ​പ​രി​ത​ല​ത്തി​ലെ താ​പം പ​തി​വി​നേ​ക്കാ​ൾ വ​ർ​ധി​ച്ച​ത് ശൈ​ത്യ​കാ​ല​ത്ത് ചൂ​ട് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കും. എ​ന്നാ​ൽ, ശ​ക്ത​മാ​യ എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തി​ന് സാ​ധ്യ​ത​യി​ല്ലെന്നും വിദ​ഗ്ധർ വിലയിരുത്തുന്നു. ശൈ​ത്യ​കാ​ല​ത്ത് താ​പ​നി​ല വ​ർ​ധി​ച്ചാ​ൽ വേ​ന​ൽ​ക്കാ​ല​ത്തും താ​പ​നി​ല വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com