ഹനുമാന്‍ ആദിവാസി; യോഗി ആദിത്യനാഥിനെതിരെ സര്‍വ ബ്രാഹ്മണ മഹാസഭ കോടതിയില്‍

ഹനുമാന്‍ ദളിത്, ആദിവാസിയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി സര്‍വ ബ്രാഹ്മണ മഹാസഭ കോടതിയില്‍
ഹനുമാന്‍ ആദിവാസി; യോഗി ആദിത്യനാഥിനെതിരെ സര്‍വ ബ്രാഹ്മണ മഹാസഭ കോടതിയില്‍

ജയ്പൂര്‍: രാമഭക്തനായ ഹനുമാന്‍ ദളിത്, ആദിവാസിയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി സര്‍വ ബ്രാഹ്മണ മഹാസഭ കോടതിയില്‍. ഹൈന്ദവ വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്ന പരാമര്‍ശത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം.ഹര്‍ജിയില്‍ കോടതി ഡിസംബര്‍ 11ന് വാദം കേള്‍ക്കും

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജയ്പൂര്‍ മാല്‍പുര മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു യോഗിയുടെ വിവാദ പ്രസംഗം. ഹനുമാന്‍ ദളിത് ഗോത്രത്തില്‍പ്പെട്ട ആളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഗോത്രത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ ആള്‍വാറിന് നിങ്ങള്‍ വോട്ട് നല്‍കണം. ഹനുമാന്‍ ഒരു വനവാസിയായിരുന്നു. ഇന്ത്യയിലെ എല്ലാ സമുദായങ്ങളെയും ഒന്നിപ്പിക്കാന്‍ രാമന്റെ വരദാനവും അനുഗ്രഹവും കിട്ടിയ ആളാണ് ഹനുമാനെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

ഹനുമാന്‍ ദളിതനായിരുന്നുവെന്ന് യോഗി ആദ്യമായിട്ടല്ല അവകാശപ്പെടുന്നത്. ഛത്തീസ്ഗഡിലെ പ്രചരണ പരിപാടിക്കിടയിലും അദ്ദേഹം ദളിതരുടെ വോട്ട് ലക്ഷ്യം വെച്ച് ഹനുമാന്‍ ദളിതാനാണെന്ന് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാമന്റെ പേര് ആവര്‍ത്തിക്കുന്നതിലൂടെ രാമക്ഷേത്ര നിര്‍മ്മാണത്തിന് കൂടുതല്‍ പ്രചാരം നേടി കൊടുക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com