മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ്; ചത്തീസ്ഗഡില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം; തെലങ്കാനയില്‍ ടിആര്‍എസ്

രാജസ്ഥാനിലും മധ്യപ്രദേശിലും ഇഞ്ചോടിഞ്ച്- ചത്തീസ്ഗഡില്‍ ബിജെപിക്ക് മുന്‍തൂക്കം - തെലങ്കാനയില്‍ ടി ആര്‍എസ്‌ 
മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ്; ചത്തീസ്ഗഡില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം; തെലങ്കാനയില്‍ ടിആര്‍എസ്


ന്യൂഡല്‍ഹി:  രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന തെരഞ്ഞടുപ്പുകള്‍ പൂര്‍ത്തിയായി. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സര്‍വെ ഫലങ്ങള്‍. ചത്തീസ്ഗഡില്‍ 46 സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തും. തെലങ്കാനയില്‍ ടിആര്‍എസിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു. എല്ലായിടത്തും കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തുമെന്നാണ് സര്‍വെഫലം

മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ ബിജെപി 126 സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ- വിഎം ആറിന്റെ അഭിപ്രായ സര്‍വെ. കോണ്‍ഗ്രസിന് 89 സീറ്റുകള്‍ ലഭിക്കും. അതേസമയം ഇന്ത്യാടുഡെ- ആക്‌സിസ് മൈയുടെ അഭിപ്രായ സര്‍വെയില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 104 മുതല്‍ 122 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 102 മുതല്‍ 120 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. മറ്റള്ളവര്‍ 11 സീ്റ്റുകള്‍ വരെ നേടും. നേരത്തെ തെരഞ്ഞടുപ്പിന് പിന്നാലെ 140  സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കമല്‍നാഥ് അവകാശപ്പെട്ടിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് വിലയിരുത്തുന്നത്. അതില്‍ ഒന്നര പതിറ്റാണ്ടായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ ഉള്ളത് കൊണ്ട് മാത്രമല്ല മധ്യപ്രദേശ് ശ്രദ്ധാകേന്ദ്രമാകുന്നത്. രണ്ട് സര്‍വെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മധ്യപ്രദേശില്‍ ഇരുകൂട്ടര്‍ക്കും തുല്യസാധ്യതയാണ് കല്‍പ്പിക്കുന്നത്

ചത്തീസ്ഗഡില്‍ 90 സീറ്റുകളിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്. ചത്തീസ്ഗഡില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ - സിഎന്‍എക്‌സ് സര്‍വെ പറയുന്നു. ബിജെപി 46 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് 35 സീറ്റുകള്‍ നേടി സ്ഥിതി മെച്ചപ്പെടുത്തുു. ബിഎസ്പി 7 സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍ രണ്ട് സീറ്റ് സ്വന്തമാക്കുമെന്ന് ടൈംസ് നൗ സര്‍വെ പറയുന്നു

രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ടൈംസ് - സിഎന്‍എക്‌സ് സര്‍വെ പറയുന്നു. 200 സീറ്റുകളില്‍ 105 സീറ്റുകളില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സര്‍വെഫലങ്ങള്‍ കാണിക്കുന്നത്്. ബിജെപി85 സീറ്റുകളില്‍ ഒതുങ്ങും, മറ്റുള്ളവര്‍   സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 9 സീറ്റുകള്‍ ലഭിക്കും

തെലങ്കാനയില്‍ 199 മണ്ഡലങ്ങളിലാണ് തെരഞ്ഞടുപ്പ് നടന്നത്. ടിആര്‍എസ് അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വെഫലങ്ങള്‍ പറയുന്നത്. ടിഅര്‍എസിന് 66 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 37 സീറ്റുകള്‍ ലഭിക്കും. ബിജെപി 7 സീറ്റുകള്‍ നേടുമെന്നാണ് സര്‍വെഫലം.

നിലവില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഡഡിലും ബിജെപിയാണ് ഭരിക്കുന്നത്. മിസോറാമില്‍ കോണ്‍ഗ്രസും തെലുങ്കാനയില്‍ ടിആര്‍എസുമാണ്. ഡിസംബര്‍ 11നാണ് അന്തിമഫലം പുറത്തുവരിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com