ഡോക്ടറേറ്റ് കിട്ടാന്‍ കൈക്കൂലി അഞ്ച് ലക്ഷം; ഇല്ലെങ്കില്‍ കൂടെ കിടക്കണം; പരാതിയുമായി മലയാളി വിദ്യാര്‍ത്ഥിനി

ഡോക്ടറേറ്റ് കിട്ടണമെങ്കില്‍ അഞ്ചുലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നും ഇല്ലെങ്കില്‍ ശാരീരിക ബന്ധത്തിന് വഴങ്ങണമെന്നും  വകുപ്പ് മേധാവിയുടെ ഭീഷണി
ഡോക്ടറേറ്റ് കിട്ടാന്‍ കൈക്കൂലി അഞ്ച് ലക്ഷം; ഇല്ലെങ്കില്‍ കൂടെ കിടക്കണം; പരാതിയുമായി മലയാളി വിദ്യാര്‍ത്ഥിനി

ചെന്നൈ: ഡോക്ടറേറ്റ് കിട്ടണമെങ്കില്‍ അഞ്ചുലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നും ഇല്ലെങ്കില്‍ ശാരീരിക ബന്ധത്തിന് വഴങ്ങണമെന്നും  വകുപ്പ് മേധാവിയുടെ ഭീഷണി. തമിഴ്‌നാട് മധുര കാമരാജ് സര്‍വകലാശാലയിലെ വകുപ്പ് മേധാവി മലയാളി വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയത്.

ഒരു വര്‍ഷത്തിലധികമായി സിനിമ-ദൃശ്യമാധ്യമ വകുപ്പ് മേധാവി കര്‍ണ മഹാരാജന്‍ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മലയാളി വിദ്യാര്‍ഥിനി പരാതിയുമായി രംഗത്തെത്തിയത്. മധുര കാമരാജ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. ഗവേഷണം പൂര്‍ത്തിയാക്കാനും ഡോക്ടറേറ്റ് ലഭിക്കാനും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് കര്‍ണ മഹാരാജന്‍ പറഞ്ഞെന്നാണ് പെണ്‍കുട്ടി പറയുന്നത്. പണം ആവശ്യപ്പെട്ടു. 

പണം തരാനില്ലെങ്കില്‍ താനടക്കമുള്ളവര്‍ക്ക് വഴങ്ങേണ്ടിവരുമെന്ന് കര്‍ണമഹാരാജന്‍ വിദ്യാര്‍ഥിനിയോട് പറഞ്ഞു.  വൈസ് ചാന്‍സളലറെ തനിച്ച് പോയി കാണണമെന്നും ആവശ്യപ്പെട്ടു. റജിസ്ട്രാര്‍ക്കടക്കം വീതിച്ചു നല്‍കുന്നതിനാണ് ലക്ഷങ്ങള്‍ കൈക്കൂലി ആവശ്യപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. മാനസികമായി തകര്‍ന്ന വിദ്യാര്‍ഥിനി കുറച്ചുനാള്‍ ചികിത്സയിലായിരുന്നു. സര്‍വകലാശാല രജിസ്ട്രാര്‍, ജില്ല കലക്ടര്‍,  വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മധുര കാമരാജ് സര്‍വകലാശാലയുടെ കീഴിലുള്ള കോളജുമായി ബന്ധപ്പെട്ട് നേരത്തെ ലൈഗീകാരോപണ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

ഉന്നതര്‍ക്ക് വഴങ്ങാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിച്ചതിന് ഇതേ സര്‍വകലാശാലയ്ക്ക് കീഴിലുള്ള അറുപ്പുകോട്ടയിലെ കോളജിലെ കോളജധ്യാപിക നിര്‍മല ദേവിയെ കഴിഞ്ഞ ഓഗസ്തില്‍  അറസ്റ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com