ബിജെപി വിയര്‍ക്കുന്നു; രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം; മധ്യപ്രദേശിലും ഛത്തിസ്ഗഢിലും മുന്നില്‍

അഞ്ചു സംസ്സസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം
ബിജെപി വിയര്‍ക്കുന്നു; രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം; മധ്യപ്രദേശിലും ഛത്തിസ്ഗഢിലും മുന്നില്‍

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം. രാജസ്ഥാനില്‍ ബിജെപിയെ പിന്നിലാക്കി 77 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. മധ്യപ്രദേശിലും ഛത്തിസ്ഗഢിലും കോണ്‍ഗ്രസാണ് മുന്നില്‍. തെലങ്കാനയിലും മിസോറാമിലും കോണ്‍ഗ്രസ് മുന്നിലാണ്.

രാജസ്ഥാനില്‍ നൂറു സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. കോണ്‍ഗ്രസ് 77 സീറ്റില്‍ മുന്നേറുമ്പോള്‍ 55 ഇടത്താണ് ബിജെപി മുന്നിലുള്ളത്. മൂന്നിടത്ത് മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നു.

മധ്യപ്രദേശില്‍ 116 സീറ്റാണ് ഭരണം പിടിക്കാന്‍ വേണ്ടത്. 75 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുമ്പോള്‍ 62 ഇടത്തെ ലീഡുമായി ബിജെപി പിന്നിലൂണ്ട്. 

ഛത്തിസ്ഗഢില്‍ 33 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 33 ഇടത്ത് ബിജെപി സ്ഥാനാര്‍ഥികള്‍ മുന്നിലാണ്. നാലിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.

തെലങ്കാനയില്‍ കോണ്‍ഗ്രസും ടിആര്‍എസും ഒപ്പത്തിനൊപ്പമാണ്. 35 സീറ്റില്‍ വീതം ഇരുപാര്‍ട്ടികളും ലീഡ് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com