തെലങ്കാന: കെ ചന്ദ്രശേഖര്‍ റാവുവിന്റെ സത്യപ്രതിജ്ഞ നാളെ

ഉച്ചക്ക് 1.30ന് ഹൈദരബാദിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും
തെലങ്കാന: കെ ചന്ദ്രശേഖര്‍ റാവുവിന്റെ സത്യപ്രതിജ്ഞ നാളെ

ഹൈദരബാദ്: തെലങ്കാന മുഖ്യമന്ത്രിയായി ടിആര്‍എസ് മേധാവി കെ ചന്ദ്രശേഖര്‍ റാവു നാളെ സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ചന്ദ്രശേഖര്‍ റാവു തെലങ്കാനയുടെ മുഖ്യമന്ത്രിയാകുന്നത്. ഉച്ചക്ക് 1.30ന് ഹൈദരബാദിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

മന്ത്രിസഭയില്‍ എത്ര അംഗങ്ങളുണ്ടാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഹൈദരബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്ന എംഎല്‍എമാരുടെ യോഗമാണ് കെസിആറിനെ മുഖ്യമന്ത്രിയായി തെരഞ്ഞടുത്തത്.  119 അംഗങ്ങളുള്ള നിയമസഭയില്‍ 88 സീറ്റുകള്‍ നേടിയാണ് ടിആര്‍എസ് അധികാരത്തിലെത്തിയത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com