പേരറിവാളന്‍ സ്വതന്ത്രനാവുന്ന ദിവസത്തെ കണ്ണീരോടെ കാത്തിരിക്കുന്നു;  അര്‍പ്പുതമ്മാള്‍

പേരറിവാളനുമൊത്ത് വീട്ടിലിരിക്കുന്ന ചിത്രമാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 28 വര്‍ഷമായി നിരപരാധിയായ തന്റെ മകന്‍ ജയിലില്‍ ആണെന്നും നിരുപാധികം വിട്ടയ്ക്കാന്‍ തമിഴ്‌നാട് ഗവര്‍ണര്‍ തീരുമാനിക്കണമെന്ന
പേരറിവാളന്‍ സ്വതന്ത്രനാവുന്ന ദിവസത്തെ കണ്ണീരോടെ കാത്തിരിക്കുന്നു;  അര്‍പ്പുതമ്മാള്‍

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിനായി കണ്ണീരോടെ കാത്തിരിക്കുകയാണെന്ന് അമ്മ അര്‍പ്പുതമ്മാള്‍.
നീതി ഇതുവരെയും വിജയിച്ചിട്ടില്ല. പരോളിന് വരുമ്പോള്‍ സന്തോഷവും തിരികെ മടങ്ങുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയുമാണെന്നും അര്‍പ്പുതമ്മാളിന്റെ പേരിലുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

പേരറിവാളനുമൊത്ത് വീട്ടിലിരിക്കുന്ന ചിത്രമാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 28 വര്‍ഷമായി നിരപരാധിയായ തന്റെ മകന്‍ ജയിലില്‍ ആണെന്നും നിരുപാധികം വിട്ടയ്ക്കാന്‍ തമിഴ്‌നാട് ഗവര്‍ണര്‍ തീരുമാനിക്കണമെന്നും അര്‍പ്പുതമ്മാള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പേരറിവാളന് പരോള്‍ ലഭിച്ചത്. ജോലാര്‍പേട്ടിലെ വീട്ടിലേക്ക് പോകാന്‍ ഒരു മാസത്തെ പരോളാണ് തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി അനുവദിച്ചിരുന്നത്.

മാധ്യമങ്ങളോട് സംസാരിക്കരുതെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നുമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് അന്ന് ജാമ്യം അനുവദിച്ചിരുന്നത്. ആ സമയത്ത് എടുത്ത ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com