അതിശൈത്യത്തിലേക്ക് ഡല്‍ഹി; താപനില നാല് ഡിഗ്രിയിലേക്ക് താഴും, മൂന്ന് ദിവസത്തേക്ക് ശൈത്യക്കാറ്റ് മുന്നറിയിപ്പ്

അടുത്ത മൂന്ന് ദിവസങ്ങളില്‍ തലസ്ഥാനത്ത് ശൈത്യക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നും മുന്നറിയിപ്പു
അതിശൈത്യത്തിലേക്ക് ഡല്‍ഹി; താപനില നാല് ഡിഗ്രിയിലേക്ക് താഴും, മൂന്ന് ദിവസത്തേക്ക് ശൈത്യക്കാറ്റ് മുന്നറിയിപ്പ്


ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസങ്ങളില്‍ തലസ്ഥാനത്ത് ശൈത്യക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നും മുന്നറിയിപ്പുണ്ട്. 2015 ന് ശേഷം ഏറ്റവും തണുപ്പേറിയ ദിവസമാണ് ഡല്‍ഹിയില്‍ ഇന്നലെയുണ്ടായത്. 5.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.

വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ മഞ്ഞ് വീഴ്ചയും ശൈത്യക്കാറ്റുമാണ് ഡല്‍ഹിയിലെ താപനില താഴാന്‍ ഉണ്ടായ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വിലയിരുത്തുന്നു. ജമ്മു കശ്മീര്‍, ഇത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍  നേരത്തെ മഞ്ഞു വീഴ്ച ആരംഭിച്ചിരുന്നു. ഇതോടെയാണ് പതിവിലും നേരത്തെ അതിശൈത്യം ഡല്‍ഹിയെ ബാധിച്ചത്‌. ആകാശം തെളിഞ്ഞിരിക്കുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും ശൈത്യക്കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മേഘങ്ങളൊഴിഞ്ഞ ആകാശം രാത്രിയിലെ തണുപ്പും പകല്‍ സമയത്തെ ചൂടും വര്‍ധിപ്പിക്കും. മേഘാവൃതമാണെങ്കില്‍ രാത്രി ചൂട് കൂടുകയും പകല്‍ തണുക്കുകയും ചെയ്യും. ഡിസംബര്‍ 22 വരെ ഈ സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com