കോളെജ് ഡേ ആഘോഷങ്ങള്‍ കാണാന്‍ നാട്ടുകാര്‍ ഇടിച്ചു കയറി; സംഗീത പരിപാടിക്കിടെ എട്ടുപേര്‍ക്ക് പരിക്ക്, മൂന്ന് വിദ്യാര്‍ത്ഥികള്‍ ഐസിയുവില്‍ 

കോളെജ് ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നട്ടെല്ലിന് സാരമായ പരിക്കേറ്റതായും മൂന്ന് പേരെ സര്‍ജിക്കല്‍ ഐസിയു
കോളെജ് ഡേ ആഘോഷങ്ങള്‍ കാണാന്‍ നാട്ടുകാര്‍ ഇടിച്ചു കയറി; സംഗീത പരിപാടിക്കിടെ എട്ടുപേര്‍ക്ക് പരിക്ക്, മൂന്ന് വിദ്യാര്‍ത്ഥികള്‍ ഐസിയുവില്‍ 

മുംബൈ: കോളെജ് ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നട്ടെല്ലിന് സാരമായ പരിക്കേറ്റതായും മൂന്ന് പേരെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു. 
ജൂഹുവിലെ മിതിബായ് കോളെജിലാണ് അപകടമുണ്ടായത്. 

'ജശോദാ രംഗ് മന്ദിര്‍' ഗ്രൗണ്ടില്‍ നടത്തിയ പരിപാടി വൈകുന്നേരം എട്ട് മണിയോടെയാണ് ആരംഭിച്ചത്. ഒന്‍പത് മണിയോടെ പുറത്ത് നിന്നും കുറച്ച് ആളുകള്‍ എത്തി ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായതെന്ന് കോളെജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. 1000 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമാണ് ഗ്രൗണ്ടിനുള്ളത്. ഗേറ്റ് തള്ളി തുറക്കാന്‍ പുറത്ത് നിന്നും എത്തിയവര്‍ ശ്രമിച്ചതോടെ ഗേറ്റിന് സമീപത്തായി നിന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. 

സംഭവത്തെ തുടര്‍ന്ന് സംഗീത പരിപാടി നിര്‍ത്തിവയ്ക്കുകയും പരിക്കേറ്റ കുട്ടികളെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ തിക്കും തിരക്കും ഉണ്ടായില്ലെന്നും പാസില്ലാതെ സംഗീത പരിപാടി കാണാന്‍ വന്നവരും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com