പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ബാ​ങ്കി​ലെ ക​സ്റ്റ​മ​ർ സ​ർ​വീ​സ് പോ​യി​ന്‍റ് മേ​ധാ​വി​യാ​യ പി​ന്‍റു സിം​ഗാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്
പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

പാറ്റ്ന : പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ അ​ജ്ഞാ​ത സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി. ബി​ഹാ​റി​ലെ ഗ​യ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ബാ​ങ്കി​ലെ ക​സ്റ്റ​മ​ർ സ​ർ​വീ​സ് പോ​യി​ന്‍റ് മേ​ധാ​വി​യാ​യ പി​ന്‍റു സിം​ഗാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.  

വെ​ള്ളി​യാ​ഴ്ച​യാ​ണ് പി​ന്‍റു​വി​നെ ആ​യു​ധ​ധാ​രി​ക​ളാ​യ അ​ജ്ഞാ​ത സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. രാത്രി 11 മണിയോടെ തട്ടിക്കൊണ്ടുപോയ പിന്റുവിനെ, പുലർച്ചെ രണ്ടുമണിക്ക് അക്രമി സംഘം കൊലപ്പെടുത്തിയെന്നാണ് പൊലീസ് നി​ഗമനം. പി​ന്‍റു​വി​ന്‍റെ ത​ല​യി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വൈശാലി ജില്ലയിൽ ഒരു വ്യവസായി വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ 48 മണിക്കൂറുകൾക്കകമാണ് പിന്റു സിം​ഗിന്റെ വധം. ​ഗഞ്ചൻ ഖേംക എന്ന വ്യവസായിയാണ് വ്യാഴാഴ്ച ഹാജിപൂരിൽ വെച്ച് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ഇതിലെ പ്രതികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 

അതിനിടെ ബീ​ഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കോൺ​ഗ്രസും ആർജെഡിയും രം​ഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നതിന് തെളിവാണ് ഈ സംഭവങ്ങൾ. ക്രിമിനലുകൾ സംസ്ഥാനത്ത് സ്വതന്ത്രമായി വിഹരിക്കുകയാണെന്നും ആർജെഡി വക്താവ്  ഭായ് വിരേന്ദർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com