4.9 കിലോമീറ്റര്‍ നീളം, 5900 കോടി രൂപ ചെലവ്; രാജ്യത്തെ ഏറ്റവും നീളമുളള റെയില്‍ റോഡ് പാലം 'ബോഗിബീല്‍' രാഷ്ട്രത്തിന് സമര്‍പ്പിച്ചു(വീഡിയോ) 

ഇന്ത്യയിലെ ഏറ്റവും നീളമുളള റെയില്‍ റോഡ് പാലം 'ബോഗിബീല്‍' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
4.9 കിലോമീറ്റര്‍ നീളം, 5900 കോടി രൂപ ചെലവ്; രാജ്യത്തെ ഏറ്റവും നീളമുളള റെയില്‍ റോഡ് പാലം 'ബോഗിബീല്‍' രാഷ്ട്രത്തിന് സമര്‍പ്പിച്ചു(വീഡിയോ) 

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും നീളമുളള റെയില്‍ റോഡ് പാലം 'ബോഗിബീല്‍' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് നിര്‍ണായകമായ പാലമാണിത്. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം. മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണുള്ളത്. പാലത്തിന് 120 വര്‍ഷത്തെ പ്രവര്‍ത്തനശേഷിയാണ് റെയില്‍വേ അവകാശപ്പെടുന്നത്. 

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനവേളയിലാണ് പാലം നാടിന് സമര്‍പ്പിച്ചത്.പാലം യാഥാര്‍ഥ്യമായതോടെ അസം-അരുണാചല്‍  ദൂരം 170 കിലോമീറ്റര്‍ കുറയും. അരുണാചലിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാന്‍ ഇനി ഇന്ത്യക്കു കഴിയും.

4.9 കിലോമീറ്റര്‍ ദൂരമുള്ള പാലം 5900 കോടി രൂപ ചെലവിട്ടാണു നിര്‍മിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരമാണു പാലത്തിനുള്ളത്. 1997 ജനുവരി 22നു മുന്‍പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയാണു പാലത്തിനു തറക്കല്ലിട്ടത്. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെ 2002 ഏപ്രില്‍ 21നു നിര്‍മാണം ആരംഭിച്ചു. 16 വര്‍ഷങ്ങള്‍ക്കിപ്പുറം വാജ്‌പേയിയുടെ ജന്മവാര്‍ഷിക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com