ഒരു കാരണവുമില്ലാതെ യുവാക്കള്‍ക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തു

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 04th February 2018 12:07 PM  |  

Last Updated: 04th February 2018 12:07 PM  |   A+A-   |  

 

നോയിഡ: ഉത്തര്‍പ്രദേശ് നോയിഡയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ രണ്ട് യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തു. കഴുത്തിന് വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ജിതേന്ദ്രയാദവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വ്യത്തങ്ങള്‍ അറിയിച്ചു. വെടിവെയ്പില്‍ കാലിന് പരുക്കേറ്റ സുഹൃത്ത് സുനിലും ചികിത്സയിലാണ്. അതേസമയം സ്വന്തമായി ജിം നടത്തുന്ന ജിതേന്ദ്രന് നേരെ പൊലീസ് ഇന്‍സ്‌പെക്ടര്‍ അകാരണമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. 

ഇന്നലെ രാത്രി 10.30 ന് ഉത്തര്‍പ്രദേശ് നോയിഡ സെക്ടര്‍ 122 ലാണ് സംഭവം. ബഹരാംപൂരില്‍ നിന്നും മടങ്ങവേ യുവാക്കള്‍ക്ക് നേരെ ഇന്‍സ്‌പെക്ടര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു സുഹൃത്തുക്കളെ കുറിച്ചുളള വിവരങ്ങള്‍ വ്യക്തമല്ല.  അകാരണമായാണ് ജിതേന്ദ്രയാദവിന് നേരെ വെടിവെച്ചതെന്ന് ആരോപിച്ച യുവാവിന്റെ ബന്ധുക്കള്‍, ഇന്‍സ്‌പെക്ടര്‍ ജിമ്മിലെ അംഗമാണെന്നും ചൂണ്ടികാണിച്ചു. 

 

സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരുകയാണെന്ന് നോയിഡ പൊലീസ് അറിയിച്ചു. കുറ്റക്കാരനാണെന്ന് കണ്ടാല്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നോയിഡ എസ്എസ്പി അറിയിച്ചു.
 

TAGS
attack