ത്രിപുരയ്ക്ക് പിന്നാലെ കേരളത്തിലും ഭരണം പിടിക്കുമെന്ന് ബിജെപി

സിപിഎം മുക്ത ഭാരതമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിന്റെ തുടക്കം ത്രിപുരയിലെ വിജയത്തടോയാവുമെന്നും  മുതിര്‍ന്ന ബി.ജെ.പി നേതാവ് ഹിമാന്ത് ബിശ്വ ശര്‍മ
BJP-in-tripura-elections
BJP-in-tripura-elections

അഗര്‍ത്തല: സിപിഎം മുക്ത ഭാരതമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിന്റെ തുടക്കം ത്രിപുരയിലെ വിജയത്തടോയാവുമെന്നും  മുതിര്‍ന്ന ബി.ജെ.പി നേതാവ് ഹിമാന്ത് ബിശ്വ ശര്‍മ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനുള്ള സന്ദേശമായിരിക്കും ത്രിപുരയിലെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനുള്ള സന്ദേശമായിരിക്കും ത്രിപുരയിലെ ജയം. ത്രിപുരയുടെ വിജയത്തിന് ശേഷം അടുത്തത് കേരളമായിരിക്കും' ബി.ജെ.പി നേതാവ് ശര്‍മ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബി.ജെ.പി ത്രിപുരയെ വെട്ടിമുറിക്കുമെന്നത് സി.പി.ഐ.എമ്മിന്റെ ആരോപണം ശരിയല്ലെന്നും അത് ബി.ജെ.പിയുടെ നയമല്ലെന്നും ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.

ത്രിപുരയില്‍ ഫെബ്രുവരി 18 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍. ഇന്‍ഡീജിനസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുരയുമായി ചേര്‍ന്നാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

അതേസമയം തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പിയ്ക്ക് കനത്ത പ്രഹരവുമായി കഴിഞ്ഞദിവസം ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടി വിട്ടിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുന്‍ അധ്യക്ഷന്‍ റോണാജോയ് കുമാര്‍ ദേബാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. 2001 മുതല്‍ അഞ്ചുവര്‍ഷം സംസ്ഥാനത്തെ ബി.ജെ.പി.യെ നയിച്ച വ്യക്തിയാണ് സീറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രാജിവെച്ചിരുന്നത്.

സീറ്റ് ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കത്തയച്ചാണ് റോണാജോയ് രാജി പ്രഖ്യപിച്ചത്. ബാഗ്ബസ നിയമസഭാ മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ തന്നെ നിയോഗിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സംസ്ഥാനാധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബിനയച്ച കത്തില്‍ റോണാജോയ് പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ത്രിപുരയില്‍ ആകെയുള്ള അറുപത് സീറ്റില്‍ 51 സീറ്റുകളിലാണ് ബി.ജെ.പി. ജനവിധി തേടുന്നത്. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി.യാണ് ബാക്കിയുള്ള ഒമ്പതുസീറ്റില്‍ മത്സരിക്കുക.
സമകാലിക മലയാളം ഡെസ്‌ക്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com