ജ്യോതിരാദിത്യ സിന്ധ്യയുടെ കൈയും നാവും അരിയും; ഭീഷണിയുമായി ബിജെപി നേതാവ്

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ വെല്ലുവിളിച്ചാല്‍ കൈയും നാവും അരിയുമെന്നാണ് ബിജെപി നേതാവ് രാധേ ശ്യാം ദക്കാദിന്റെ ഭീഷണി -  ശിവരാജ് സിങ് ചൗഹാനെ എതിര്‍ക്കുന്ന സിന്ധ്യ മറ്റുസമുദായങ്ങള്‍ക്ക് ഭീഷണിയാണ്
ജ്യോതിരാദിത്യ സിന്ധ്യയുടെ കൈയും നാവും അരിയും; ഭീഷണിയുമായി ബിജെപി നേതാവ്

ശിവപുരി: കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ഭീഷണിയുമായി ബിജെപി നേതാവ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ വെല്ലുവിളിച്ചാല്‍ കൈയും നാവും അരിയുമെന്നാണ് ബിജെപി നേതാവ് രാധേ ശ്യാം ദക്കാദിന്റെ ഭീഷണി. ശിവപുരിയിലെ കൊലാറാസിലെ ഒരു പൊതുയോഗത്തിനിടെയായിരുന്നു നേതാവിന്റെ ഭീഷണി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈ മണ്ഡലത്തില്‍ സിന്ധ്യാ കുടുംബത്തിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ്. 

ജ്യോതിരാദിത്യ സിന്ധ്യക്കെതിരായ ബിജെപി നേതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറലാണ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ എതിര്‍ക്കുന്ന സിന്ധ്യ മറ്റുസമുദായങ്ങള്‍ക്ക് ഭീഷണിയാണ്. കിരര്‍, ദക്കാദ് വിഭാഗങ്ങളെ വെല്ലുവിളിക്കുകയാണ് ജ്യോതിരാദിത്യ ചെയ്യുന്നത്. കിരര്‍ സമുദായത്തില്‍ നിന്നുള്ള ആളാണ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനെന്നും മുഖ്യമന്ത്രിയെ വെല്ലുവിളിച്ചാല്‍ കൈയും നാവും അരിയുമെന്നും ഇയാള്‍ പറഞ്ഞു. 

2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ദക്കദ് ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. സിന്ധ്യയും കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും സംസ്ഥാനത്തിനായി യാതൊരു സംഭാവനയും നല്‍കിയിട്ടില്ലെന്നും ദക്കദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകന്‍ കാര്‍ത്തികേയ സിംഗ് ചൗഹാനും വേദിയിലുണ്ടായിരുന്നു. എന്നാല്‍ ഈ ഭീഷണിയെ കാര്യമായി എടുക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. അതേസമയം പ്രസംഗത്തില്‍ വര്‍ഗീയയുണ്ടെങ്കില്‍ പരിശോധിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com