മുന്‍ ബിജെപി എംഎല്‍എമാര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു;  ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി 

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ഒരു വര്‍ഷം തികയ്ക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കേ, രണ്ട് നേതാക്കള്‍ പാര്‍ട്ടി വിട്ടു എതിര്‍പാളയത്തില്‍ ചേര്‍ന്നത് ബിജെപിക്ക് തിരിച്ചട
മുന്‍ ബിജെപി എംഎല്‍എമാര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു;  ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ഒരു വര്‍ഷം തികയ്ക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കേ, രണ്ട് നേതാക്കള്‍ പാര്‍ട്ടി വിട്ടു എതിര്‍പാളയത്തില്‍ ചേര്‍ന്നത് ബിജെപിക്ക് തിരിച്ചടി. പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടിയിലാണ് മുന്‍ ബിജെപി എംഎല്‍എമാര്‍ ചേര്‍ന്നത്. ശംഭു ചൗധരി, നന്ദകിഷോര്‍ മിശ്ര എന്നി മുന്‍ ബിജെപി എംഎല്‍എമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ബിജെപി വിട്ടത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമല്ല. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 325 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. 403 നിയമസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അന്നത്തെ ഭരണപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടി 54 സീറ്റുകളിലേക്ക് ചുരുങ്ങി. ഇതിന് പിന്നാലെ നടന്ന ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എങ്കിലും ഗ്രാമീണ മേഖലയില്‍ ബിജെപി തിരിച്ചടി നേരിട്ടുവെന്ന നിലയിലും വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com