ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്‍പ്പ്

ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 15 വര്‍ഷം മുന്‍പ് ഏരിയല്‍ ഷാരോണ്‍ ആയിരുന്നു ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി
ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്‍പ്പ്

ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യയിലെത്തി ആറ് ദിവസത്തെ സന്ദര്‍ശനത്തിനായണ് നെതന്യാഹു എത്തിയത് പ്രധാനമന്ത്രി ഡല്‍ഹി വിമാനത്താവളത്തിലെത്തിയാണ് നെതാന്യാഹുവിനെ വരേവേറ്റത്. ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 15 വര്‍ഷം മുന്‍പ് ഏരിയല്‍ ഷാരോണ്‍ ആയിരുന്നു ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി.

ഇന്ന് ഡല്‍ഹിയിലെത്തുന്ന നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കും. തുടര്‍ന്ന് ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീന്‍ മൂര്‍ത്തി ചൗക് പുനര്‍നാമകരണ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും.

ജനുവരിയില്‍ പ്രിയ സുഹൃത്ത് നരേന്ദ്രമോദിയേയും ജനങ്ങളേയും കാണാനെത്തുമെന്ന് ഇസ്രായേല്‍ പാര്‍ലമെന്റില്‍ സംസാരിക്കവേ നെതന്യാഹു അറിയിച്ചിരുന്നു.നരേന്ദ്രമോദി കഴിഞ്ഞ ജൂലയില്‍ ഇസ്രായേല്‍ സന്ദര്‍ശനം നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com