സസ്‌പെന്‍ഡ് ചെയ്തതിലുളള പ്രതികാരം; പ്രിന്‍സിപ്പലിനെ പ്ലസ്ടു വിദ്യാര്‍ത്ഥി വെടിവെച്ചുകൊന്നു

ഹരിയാനയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പ്ല്‌സ്ടു വിദ്യാര്‍ത്ഥി വെടിവെച്ചുകൊന്നു.
സസ്‌പെന്‍ഡ് ചെയ്തതിലുളള പ്രതികാരം; പ്രിന്‍സിപ്പലിനെ പ്ലസ്ടു വിദ്യാര്‍ത്ഥി വെടിവെച്ചുകൊന്നു

ന്യൂഡല്‍ഹി: ഹരിയാനയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പ്ല്‌സ്ടു വിദ്യാര്‍ത്ഥി വെടിവെച്ചുകൊന്നു. സസ്്‌പെന്‍ഡ് ചെയ്തതിലുളള വൈരാഗ്യമാണ് വെടിവെയ്പ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

യമുനാനഗര്‍ സ്‌കൂളിലെ പ്ലസ്ടു കോമേഴ്‌സ് വിദ്യാര്‍ത്ഥിയാണ് പ്രിന്‍സിപ്പല്‍ റിത്തു ചാബ്രയെ വെടിവെച്ചുകൊന്നത്. അച്ഛന്റെ കൈവശമുളള ലൈസന്‍സ്ഡ് തോക്കുപയോഗിച്ചാണ് പ്രിന്‍സിപ്പലിന് എതിരെ വെടി ഉതിര്‍ത്തത്. മൂന്നു തവണയാണ് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെതിരെ നിറയൊഴിച്ചത്. വെടിവെയ്പ്പില്‍ ഗുരുതര പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഉച്ചയ്ക്ക് തോക്കുമായി സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥി നേരെ പ്രിന്‍സിപ്പലിന്റെ റൂമിലേക്ക് കടക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടികൂടിയ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. അന്വേഷണം തുടരുന്നതായി പൊലീസ് വ്യക്തമാക്കി.

കുറഞ്ഞ ഹാജര്‍ നിലയും സ്വാഭാവദൂഷ്യവും ചൂണ്ടിക്കാട്ടി 14 ദിവസം മുന്‍പ് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിലുളള പ്രതികാരമാണ് വിദ്യാര്‍ത്ഥിയുടെ വെടിവെയ്പ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com