പെട്രോള്‍ മോഷ്ടിക്കാന്‍ കള്ളന്മാര്‍ ടണല്‍ നിര്‍മിച്ചു; ഇന്ത്യന്‍ ഓയില്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി

ഓയില്‍ പൈപ്പ് ലൈനില്‍ പുതിയൊരു പൈപ്പ് ലൈന്‍ ഘടിപ്പിച്ചാണ് എണ്ണ മോഷ്ടിക്കാനുള്ള ശ്രമം നടത്തിയത്
പെട്രോള്‍ മോഷ്ടിക്കാന്‍ കള്ളന്മാര്‍ ടണല്‍ നിര്‍മിച്ചു; ഇന്ത്യന്‍ ഓയില്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പൈപ്പ്‌ലൈനില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കാന്‍ വേണ്ടി കള്ളന്മാറുണ്ടാക്കിയ ടണലില്‍ പൊട്ടിത്തെറി. ഡല്‍ഹിയിലെ കക്രോലയിലാണ് ശക്തമായ പൊട്ടിത്തെറിയുണ്ടായത്. ബിജ്വാസാന്‍ സംഭരണ ശാലയില്‍ നിന്ന് പാനിപത്ത് ഓയില്‍ റിഫൈനറിയിലേക്കുള്ള പൈപ്പ്‌ലൈനില്‍ നിന്ന് എണ്ണ മോഷ്ടിക്കാനായാണ് മോഷണ സംഘം തുരങ്കം നിര്‍മിച്ചത്. 

തീ പടരുന്നതു കണ്ട സമീപവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസമയത്ത് ടണലില്‍ ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഓയില്‍ പൈപ്പ് ലൈനില്‍ പുതിയൊരു പൈപ്പ് ലൈന്‍ ഘടിപ്പിച്ചാണ് എണ്ണ മോഷ്ടിക്കാനുള്ള ശ്രമം നടത്തിയത്. എന്നാല്‍ ഭൂമിക്കടിയില്‍ അമിതമായ വാതക സമ്മര്‍ദ്ദമുണ്ടായതോടെ പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

അഞ്ച് പേരടങ്ങിയ സംഘമാണ് മോഷണം നടത്തിയത്. നാലടിയോളം വീതിയും എട്ടടിയോളം ആഴവുമുണ്ടായിരുന്ന തുരങ്കത്തിലൂടെ പൈപ്പിട്ട് അടുത്ത വിജനമായ പറമ്പിലെ കെട്ടിടത്തില്‍ വെച്ചാണ് എണ്ണ ഊറ്റിയിരുന്നത്. ഇവിടെ വെച്ചാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com