അജ്ഞാനികളുടെ പട്ടിക; ഇന്ത്യ ഒന്നാമത് 

ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത് ചൈനയാണ്. അഞ്ചാം സ്ഥാനത്തായി അമേരിക്കയുമുണ്ട്.
അജ്ഞാനികളുടെ പട്ടിക; ഇന്ത്യ ഒന്നാമത് 

ലോകത്തെ അറിവില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം. ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത് ചൈനയാണ്. അഞ്ചാം സ്ഥാനത്തായി അമേരിക്കയുമുണ്ട്. ആളുകള്‍ക്ക് സ്വന്തം രാജ്യത്തെകുറിച്ചുള്ള അറിവ് പരിശോധിച്ച സര്‍വേയാണ് ഈ ലിസ്റ്റ് പുറത്തുവിട്ടത്. 

16നും 64നും ഇടയില്‍ പ്രായമുള്ള 27,250പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. 40 രാജ്യങ്ങളില്‍ നടത്തിയ സര്‍വേ ഓരോ രാജ്യത്തുനിന്നും 500നും 1000നും ഇടയില്‍ ആളുകളെ ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ ജനസംഖ്യ, ആരോഗ്യരംഗത്ത് വരുന്ന ചിലവുകള്‍ തുടങ്ങി രാജ്യത്തെ മുസ്ലീം വിഭാഗത്തിന്റെ ജനസംഗ്യ ഉള്‍പ്പെടെ തങ്ങള്‍ ജീവിക്കുന്ന സമൂഹത്തെ കുറിച്ചുള്ള പൊതുവായ ചോദ്യങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തവരോട് ചോദിച്ചത്. 

ഇന്ത്യ, ചൈന, തായ്‌വാന്‍, ദക്ഷിണാഫ്രിക്ക, യുഎസ്എ, ബ്രസീല്‍, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, തുര്‍ക്കി, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളാണ് റാങ്കിംഗില്‍ ഏറ്റവും അറിവില്ലാത്ത ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നെതര്‍ലന്‍ഡിസിലാണ് ഏറ്റവും  വിവരമുള്ള ആളുകള്‍ ഉള്ളത്. നെതര്‍ലന്‍ഡ്‌സ്, യുകെ, ദക്ഷിണ കൊറിയ, ചെക്ക് റിപബ്ലിക്ക്, മലേഷ്യ, ഓസ്‌ട്രേലിയ, ജര്‍മനി, ഇറ്റലി, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും വിവരമുള്ള നിരയില്‍ ഒന്നു മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍ ഇടം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com