പരീക്ഷാ സമ്പ്രദായം മാറ്റിയില്ലെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് പ്രതിജ്ഞ ചെയ്യിച്ച് ഐടിഐ അധികൃതര്‍

ഓണ്‍ലൈന്‍ പരീക്ഷാ സംമ്പ്രദായം ഉടന്‍മാറ്റണമെന്നാണ് ഐ.ടി.ഐ അധികൃതരുടെ ആവശ്യം. അല്ലെങ്കില്‍ ബി.ജെ.പിയുമായി ഒരു തരത്തിലും സഹകരിക്കില്ല.
പരീക്ഷാ സമ്പ്രദായം മാറ്റിയില്ലെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് പ്രതിജ്ഞ ചെയ്യിച്ച് ഐടിഐ അധികൃതര്‍

ഭോപ്പാല്‍: പരീക്ഷാ സമ്പ്രദായം മാറ്റിയില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് കോളേജ് അധികൃതര്‍. മധ്യപ്രദേശിലെ ഐടിഐ അധികൃതരാണ് വിചിത്രമായ നടപടിയുമായി രംഗത്തെത്തിയത്.

ദേശീയ വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റാര്‍സിയിലെ വിജയലക്ഷ്മി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളെ കൊണ്ടാണ് അധികൃതര്‍ പ്രതിജ്ഞയെടുപ്പിച്ചത്. വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.

ഓണ്‍ലൈന്‍ പരീക്ഷാ സംമ്പ്രദായം ഉടന്‍മാറ്റണമെന്നാണ് ഐ.ടി.ഐ അധികൃതരുടെ ആവശ്യം. അല്ലെങ്കില്‍ ബി.ജെ.പിയുമായി ഒരു തരത്തിലും സഹകരിക്കില്ല. മാത്രമല്ല ഓരോ 24 മണിക്കൂറിലും മൂന്ന് പേരെ കൊണ്ട് ഇങ്ങനെ പ്രതിജ്ഞയെടുപ്പിക്കുമെന്നും വീഡിയോയില്‍ വിദ്യാര്‍ഥികള്‍ സൂചിപ്പിക്കുന്നുണ്ട്. വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരണമാണ് ലഭിച്ചിരിക്കുന്നത്.മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഈവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com