കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിങ് വഗേലയ്ക്ക് പിന്നാലെ മകനും ബിജെപിയില്‍; ഗുജറാത്തില്‍ വീണ്ടും അമിത് ഷായുടെ ഷോക്ക് ട്രീറ്റ്‌മെന്റ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 14th July 2018 12:49 PM  |  

Last Updated: 14th July 2018 12:55 PM  |   A+A-   |  

 

 

അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ ഗുജറാത്തിലെത്തി 48 മണിക്കൂര്‍ പിന്നിടുന്നതിനിടെ മുന്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിങ് വഗേലയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവും മുന്‍എംഎല്‍എയുമായ വഗേല ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മകന്റെ ബിജെപി പ്രവേശം കോണ്‍ഗ്രസ് നേതൃത്വത്തിന് അപ്രതീക്ഷിത തിരിച്ചടിയായി. ശനിയാഴ്ചയാണ് മഹേന്ദ്രസിംഗ് വഗേല ബിജെപിയില്‍ ചേര്‍ന്നത്.

2012ലെ  തെരഞ്ഞടുപ്പില്‍ നോര്‍ത്ത് ഗുജറാത്തിലെ ബയാഡ് അസംബ്ലിയില്‍ നിന്നാണ് വഗേല നിയമസഭയില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ വഗേലക്ക് മത്സരിക്കാന്‍ സീറ്റ് അനുവദിച്ചിരുന്നില്ല.ഇതേ തുടര്‍ന്നാണ് വഗേല കോണ്‍ഗ്രസ് വിട്ടത്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കുന്‍വാര്‍ജി ഭവാലിയയും മുന്‍ എംഎല്‍എ ഇന്ദ്രനീല്‍ രാജ്യഗുരുവും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ ഗുജറാത്തില്‍ എത്തിയത്‌