വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണു; പൈലറ്റിനെ കാണാനില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2018 02:29 PM  |  

Last Updated: 18th July 2018 02:29 PM  |   A+A-   |  

ന്യൂഡല്‍ഹി: വ്യോമസേനയുടെ മിഗ്-21 വിമാനം ഹിമാചല്‍ പ്രദേശില്‍ തകര്‍ന്നു വീണു. പൈലറ്റിനെ കണ്ടെത്താനായില്ലെന്ന് വ്യോമസേന  അറിയിച്ചു. ഹിമാചല്‍പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ വച്ചാണ് അപകടം ഉണ്ടായത്. പത്താന്‍ കോട്ട് നിന്നും പുറപ്പെട്ട വിമാനം കാന്‍ഗ്രയിലെ ജവാലി സബ്‌സ്റ്റേഷന് സമീപം തകര്‍ന്ന് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കഴിഞ്ഞമാസം വ്യോമസേനയുടെ ജഗ്വാര്‍ ജെറ്റ് കച്ചിലെ മുന്ദ്രയില്‍ തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു.മെയ് മാസം ജമ്മു കശ്മീരിലെ അനനത്‌നാഗ് ജില്ലയില്‍ മറ്റൊരു മിഗ് വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു.