മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു

By സമകാലികമലയാളം ഡെസ്‌ക്   |   Published: 20th July 2018 11:27 AM  |  

Last Updated: 20th July 2018 11:27 AM  |   A+A-   |  

 

ലഖ്‌നൗ: മാംസ സംസ്‌കരണ ശാലയിലെ മാലിന്യ ടാങ്ക് ശുചിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. ബിഎസ്പി നേതാവ് ഹാജി ഷാഹിദ് അഖ്‌ലാക്കിന്റെ സഹോദരന്റെ ഉടമസ്ഥതയില്‍ പ്രവൃത്തിക്കുന്ന ഫാക്ടറിയിലാണ് അപകടം നടന്നത്.

വിഷവാതകം ശ്വസിച്ച് അവശനിലയിലായ മൂന്നുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഫാക്ടറി രണ്ടര ലക്ഷം രൂപ വാഗ്ദാനം ചെയ്തു.