ഏഴുമാസം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 19 കാരന് വധശിക്ഷ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 21st July 2018 06:19 PM  |  

Last Updated: 21st July 2018 06:19 PM  |   A+A-   |  

 

ജയ്​പൂർ: ഏഴ്​ മാസം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 19കാരന്​ വധശിക്ഷ. രാജസ്ഥാനിലെ കോടതിയാണ്​ ശിക്ഷ വിധിച്ചത്​. 12 വയസിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക്​ വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്​തുകൊണ്ടുള്ള നിയമഭേദഗതി രാജസ്ഥാൻ നിയമസഭ പാസാക്കിയതിന്​ ശേഷം ഇതാദ്യമായാണ്​ ഒരാൾക്ക്​ പരമാവധി ശിക്ഷ വിധിക്കുന്നത്​. കഴിഞ്ഞ മാർച്ചിലായിരുന്നു നിയമഭേദഗതി പാസാക്കിയത്​.

മെയ്​ ഒമ്പതിനാണ്​ കേസിനാസ്​പദമായ സംഭവമുണ്ടായത്​. സംഭവ ദിവസം രക്ഷിതാക്കളില്ലാത്ത സമയത്ത്​ ബന്ധുവിനൊപ്പം ഉണ്ടായിരുന്നു പെൺകുട്ടിയെ വീട്ടിൽ നിന്നും എടുത്ത്​ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ്​ കേസ്​. പീഡനത്തെ തുടർന്ന്​ 20 ദിവസം പെൺകുട്ടി അൽവാറിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മെഡിക്കൽ പരിശോധനയിലാണ്​ പെൺകുട്ടി പീഡനത്തിനിരയായെന്ന്​ വ്യക്​തമായത്​.

അതിവേഗ കോടതിയിലായിരുന്നു കേസി​​െൻറ വിചാരണ നടന്നത്​. മധ്യപ്രദേശിന്​ ശേഷം 12 വയസിൽ താഴെയുള്ള പെൺകുട്ടികളെ ബലാൽസംഗത്തിനിരയാക്കുന്നവർക്ക്​ വധശിക്ഷ വിധിക്കാനുള്ള നിയമഭേദഗതി കൊണ്ടുവന്ന സംസ്ഥാനമാണ്​ രാജസ്ഥാൻ.