ചെക്ക് തട്ടിപ്പ് കേസ് : സീരിയൽ നടി അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2018 03:36 PM  |  

Last Updated: 26th July 2018 03:36 PM  |   A+A-   |  

ചെന്നൈ : വണ്ടി ചെക്ക് നൽകി വഞ്ചിച്ച കേസിൽ സീരിയൽ നടി അറസ്റ്റിൽ. അനിഷ എന്നറിയപ്പെടുന്ന പൂർണിമയാണ് അറസ്റ്റിലായത്. ചെന്നൈ കെ കെ ന​ഗർ സ്വദേശി പ്രശാന്ത് കുമാർ നൽകിയ പരാതിയിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കേസിൽ നടിയുടെ ഭർതൃ സഹോദരനും പിടിയിലായിട്ടുണ്ട്. അതേസമയം ഭർത്താവ് ശക്തിവേൽ ഒളിവിലാണ്. 

ഭർത്താവ് ശക്തിമുരുകനൊപ്പം നടി ഇലക്ട്രിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്കൈ എക്യൂപ്മെന്റ് എന്ന സ്ഥാപനം നടത്തിയിരുന്നു. കെകെ നഗറിലുള്ള പ്രശാന്ത് കുമാറിന്റെ കമ്പനിയിൽനിന്നും 37 ലക്ഷം രൂപയുടെ 101 എസികൾ ഇവർ വാങ്ങി. പണം നൽകാൻ ഇവർ കൂട്ടാക്കിയില്ല. പറഞ്ഞിരുന്ന അവധികൾ കഴിഞ്ഞതോടെ പ്രശാന്ത് പരാതിയുമായി രംഗത്തുവരികയായിരുന്നു. 

ഇതേത്തുടർന്ന് നൽകാനുള്ള പണത്തിന് പകരം നടിയും ഭർത്താവും പ്രശാന്തിന്  ചെക്ക് നൽകി. അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന് ചെക്ക് മടങ്ങുകയായിരുന്നു. തട്ടിപ്പിൽ ശക്തിമുരുകന്റെ സഹോദരനും പങ്കാളിയാണെന്ന് പൊലീസ് വ്യക്തമാക്കി.