പെണ്‍കുട്ടിയെ ചൊല്ലി തര്‍ക്കം; പട്ടാപ്പകല്‍ 17 കാരന്‍ കുത്തേറ്റു മരിച്ചു

സ്‌കൂളിന് വെളിയില്‍ പട്ടാപ്പകല്‍ പതിനേഴുകാരനായ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു.
പെണ്‍കുട്ടിയെ ചൊല്ലി തര്‍ക്കം; പട്ടാപ്പകല്‍ 17 കാരന്‍ കുത്തേറ്റു മരിച്ചു

മുംബൈ: സ്‌കൂളിന് വെളിയില്‍ പട്ടാപ്പകല്‍ പതിനേഴുകാരനായ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു.  പെണ്‍കുട്ടിയെ ചൊല്ലിയുളള തര്‍ക്കമാണ് വിദ്യാര്‍ത്ഥിക്ക് നേരെയുളള ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് മുംബൈ നഗരപ്രാന്തമായ ഭന്ദൂപിലാണ് സംഭവം. സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയ പതിനേഴുകാരന്‍ സുശീല്‍ വര്‍മ്മയാണ് മൂര്‍ച്ചയേറിയ ആയുധം കൊണ്ടുളള ആക്രമണത്തിന് ഇരയായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com