രാജ്യത്തെയും സൈന്യത്തെയും കുറ്റം പറയുന്നു, ബുദ്ധി ജീവികളെ വെടിവെച്ച് കൊല്ലണം: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th July 2018 06:32 PM  |  

Last Updated: 26th July 2018 06:32 PM  |   A+A-   |  

 

ബംഗലൂരു: ബുദ്ധി ജീവികളെ വെടിവെച്ചു കൊല്ലുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. താന്‍ ആഭ്യന്തര മന്ത്രിയായാല്‍ ബുദ്ധി ജീവികളെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടുമെന്നായിരുന്നു കര്‍ണാടകത്തിലെ ബിജെപി എംഎല്‍എയായ ബസവന ഗൗഡ പാട്ടീലിന്റെ വിവാദ പ്രസ്താവന. 

സാധാരണക്കാരന്റെ നികുതി പണം കൊണ്ടുളള സൗകര്യങ്ങള്‍ അനുഭവിച്ച് ബുദ്ധിജീവികള്‍ സൈന്യത്തേയും രാജ്യത്തേയും കുറ്റം പറയുകയാണെന്നും ബസവന ഗൗഡ പാട്ടീല്‍ കുറ്റപ്പെടുത്തി.
 

TAGS
BJP