കുട്ടിയെ റോഡ് മുറിച്ചു കടക്കാന്‍ സഹായിച്ചു; തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് ആരോപിച്ച് മൂവര്‍സംഘത്തെ തല്ലിച്ചതച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th July 2018 05:21 AM  |  

Last Updated: 27th July 2018 05:22 AM  |   A+A-   |  

mpb_attack

 

റോഡ് മുറിച്ചു കടക്കാന്‍ കുട്ടിയെ സഹായിച്ച ആളുകളെ തട്ടിപ്പു സംഘത്തിലുള്ളവരാണെന്ന് ആരോപിച്ചു തല്ലിച്ചതച്ചു. കട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ ആളാണെന്ന വിചാരിച്ചാണ് തല്ലിചതച്ചത്. മധ്യപ്രദേശിലെ ഹനുമാന്‍ഗഞ്ചിലാണ് സംഭവമുണ്ടായത്. മര്‍ദനമേറ്റ മൂന്ന് പേരെ പൊലീസ് ഇടപെട്ടാണ് രക്ഷിച്ചത്. 

ഓട്ടോറിക്ഷ വാങ്ങാനായാണ് മൂവരും ഹനുമാന്‍ഗഞ്ചില്‍ എത്തിയത്. ഇവിടെ എത്തിയ ഇവര്‍ മദ്യപിച്ചിരുന്നു. അപ്പോഴാണ് അതിനിടെയാണ് റോഡിനു കുറുകെ കടക്കാന്‍ ബുദ്ധിമുട്ടുന്ന ആണ്‍കുട്ടിയെ കണ്ടത്. കുട്ടിയുമായി റോഡ് കുറുകെ കടക്കുന്നതിനിടെ ചുറ്റിലുമുണ്ടായിരുന്നവരില്‍ ചിലര്‍ 'കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നേ'യെന്നു വിളിച്ചു പറയുകയായിരുന്നു. തുടര്‍ന്നാണ് ആള്‍ക്കൂട്ടം മര്‍ദിച്ചതെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ സുദേഷ് തിവാരി പറഞ്ഞു. 

12- 15 പേരാണ് അക്രമണം നടത്തിയത്. മര്‍നമേറ്റ നധന്‍ സിങ്, റാം സ്വരൂപ് സെന്‍, ദശ്‌രഥ്  അഹിര്‍വാര്‍ എന്നിവര്‍ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് ഉടന്‍ പൊലീസ് എത്തിയതാണ് മാരകമായ പരുക്കുകളില്ലാതെ അവര്‍ രക്ഷപ്പെടാന്‍ കാരണമായത്.