ലൈംഗികാതിക്രമ പരാതിയുമായി യുവതികള്‍ രംഗത്തെത്തി;  ഹോസ്റ്റല്‍ ഉടമ കിണറ്റില്‍ വീണ് മരിച്ച നിലയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th July 2018 05:44 AM  |  

Last Updated: 27th July 2018 05:44 AM  |   A+A-   |  

DEAD

 

തിരുനല്‍വേലി; ഹോസ്റ്റല്‍ നിവാസികള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയതിന് പിന്നാലെ വനിത ഹോസ്റ്റല്‍ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കിണറ്റില്‍ വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട്‌ തിരുനെല്‍വേലി ജില്ലയിലെ ആലംകുളത്താണ് സംഭവമുണ്ടായത്. ലൈംഗികാതിക്രമ പരാതിയില്‍ ഇയാളെ പൊലീസ് തിരയുന്നതിനിടെയാണ് മരണം. 

ജൂലൈ 22ന് ഉടമയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ യുവതികളെ നഗരത്തിലെ സ്വകാര്യ ഹോട്ടലിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെവെച്ചാണ് ഹോസ്റ്റല്‍ വാര്‍ഡനായ സ്ത്രീയും ഉടമയും യുവതികളോട് അപമര്യാദയായി പെരുമാറിയത്. ഹോസ്റ്റല്‍ ഫീസ് ഒഴിവാക്കണമെങ്കില്‍ ഉടമയുടെ ലൈംഗികതാത്പര്യങ്ങള്‍ നിറവേറ്റികൊടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനുപിന്നാലെ യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് ലൈംഗിക അതിക്രമണത്തിന് എതിരേ യുവതികള്‍ പരാതി നല്‍തിയത്. 

എന്നാല്‍ ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ട യുവതികള്‍ സംഭവം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് യുവതികളുടെ രക്ഷിതാക്കള്‍ ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്തതോടെ ഹോസ്റ്റല്‍ വാര്‍ഡനും ഉടമയും ഒളിവില്‍പോയി. ഇരുവര്‍ക്കും വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഹോസ്റ്റലുടമയെ തിരുനെല്‍വേലിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. കൂടുതല്‍ അ്‌ന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
 

TAGS
TAMILNADU