മമത പ്രധാനമന്ത്രി സ്ഥാനാര്‍ഥി? സൂചനയുമായി ഒമര്‍ അബ്ദുള്ള

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതയെ പരിഗണിക്കുമെന്ന സൂചന നല്‍കിയായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമര്‍ അബ്ദുല്ലയുടെ പ്രതികരണം
മമത പ്രധാനമന്ത്രി സ്ഥാനാര്‍ഥി? സൂചനയുമായി ഒമര്‍ അബ്ദുള്ള

കൊല്‍ക്കത്ത: പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ബിജെപിക്കെതിരെ വിശാലസഖ്യത്തെ അണിനിരത്താനുള്ള ശ്രമങ്ങള്‍ സജീവമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നാഷണള്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള സന്ദര്‍ശിച്ചു. 

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതയെ പരിഗണിക്കുമെന്ന സൂചന നല്‍കിയായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. ബംഗാളില്‍ മമത ചെയ്യുന്ന കാര്യങ്ങള്‍ രാജ്യത്തിന് വേണ്ടി ചെയ്യാനാവും. അതിനാല്‍ മമതയെ ദേശീയ തലസ്ഥാനത്തേക്ക് എത്തിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കും. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മമത ബാനര്‍ജി ഡല്‍ഹിയിലേക്ക് മാറുമെന്ന് പറഞ്ഞ ഒമര്‍ മമത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പറഞ്ഞു.മമത പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിന് ഇടയിലാണ് ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com