മെഡിക്കല്‍ കോളേജ് 'ഐസിയു'വില്‍ മീനുകളുടെ വിഹാരം ( വീഡിയോ )

ഐസിയുവില്‍ മീനുകള്‍ വിഹരിക്കുന്നത് നവമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്
മെഡിക്കല്‍ കോളേജ് 'ഐസിയു'വില്‍ മീനുകളുടെ വിഹാരം ( വീഡിയോ )

പാറ്റ്‌ന : മെഡിക്കല്‍ കോളേജ് അത്യാഹിത വാര്‍ഡുകള്‍ ആളുകള്‍ക്ക് യഥേഷ്ടം പ്രവേശനമില്ലാത്ത ഇടമാണെന്ന് നമുക്കറിയാം. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രവേശനം നിയന്ത്രിക്കുന്നത്. എന്നാല്‍ പാറ്റ്‌നയിലെ നളന്ദ മെഡിക്കല്‍ കോളേജ് എസിയുവില്‍ മീനുകള്‍ കൂട്ടത്തോടെ യഥേഷ്ടം വിഹരിക്കുന്നത് കാണാം. 

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് പാറ്റ്‌ന നഗരം വെള്ളക്കെട്ടില്‍ മുങ്ങിയത്. മെഡിക്കല്‍ കോളേജും വെള്ളത്തില്‍ മുങ്ങി. ഇതോടെയാണ് ഇതുവരെ പ്രവേശനം കിട്ടാതിരുന്ന സ്ഥലത്തേക്ക് മീനുകള്‍ കൂട്ടത്തോടെ പാഞ്ഞെത്തിയത്. ഐസിയുവില്‍ മീനുകള്‍ വിഹരിക്കുന്നത് നവമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com