'സിനിമയെ വെല്ലും ഈ രംഗം'; കൂളായി എത്തി റെസ്റ്റോറന്റ് ഉടമയ്ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു ( വീഡിയോ)

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th July 2018 02:38 PM  |  

Last Updated: 30th July 2018 02:45 PM  |   A+A-   |  

 

ലക്‌നൗ: ഹോട്ടലില്‍ കയറി നായകനും പ്രതിനായകനും വെടിയുതിര്‍ത്ത് ഒരു കൂസലുമില്ലാതെ നടന്നുപോകുന്നത് സിനിമകളില്‍ കണ്ടുകാണും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് ചുരുക്കം വാര്‍ത്തകളായി മാത്രം കേട്ടിരിക്കാനാണ് സാധ്യത. എന്നാല്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍ ഇത്തരം ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

സുല്‍ത്താന്‍പൂരിലെ അവന്തിക റെസ്റ്റോറന്റിലാണ് സംഭവം.  ഒരു സംശയത്തിനും ഇടം നല്‍കാതെ ക്യാഷ് കൗണ്ടര്‍ ലക്ഷ്യമാക്കി നടന്നുവന്ന വ്യക്തി പാന്റില്‍ തിരികിയിരുന്ന റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്യാഷ് കൗണ്ടറില്‍ ഇരിക്കുന്ന റെസ്റ്റോറന്റിന്റെ ഉടമയ്ക്ക് നേരെ മൂന്ന് തവണ നിറയൊഴിച്ച ശേഷം ഒരു കൂസലുമില്ലാതെ അക്രമി പുറത്തേയ്ക്ക്് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

നീല ജീന്‍സും, വൈറ്റ് ഷര്‍ട്ടും ധരിച്ചെത്തിയ ആളാണ് വെടിയുതിര്‍ത്തത്. കുറച്ച് ആളുകള്‍ ചേര്‍ന്ന് അക്രമിയെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതും കുതറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമി ഒരു പ്രൈവറ്റ് കോണ്‍ട്രാക്ടര്‍ ആണെന്ന് തിരിച്ചറിഞ്ഞതായി യുപി പൊലീസ് അറിയിച്ചു. 

 


 

TAGS
attack